Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിതാവി​െൻറയും...

പിതാവി​െൻറയും മകളുടെയും ആത്മഹത്യ: റിമാൻഡ്​ പ്രതികളെ ചോദ്യംചെയ്തു

text_fields
bookmark_border
മൂവാറ്റുപുഴ: പിതാവി​െൻറയും മകളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യംചെയ്തു. വെള്ളൂർകുന്നം പാലക്കോട്ട് പുത്തൻപുരയിൽ വീട്ടിൽ ബാബുവും മകൾ അമൃതയും മരിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കൊള്ളപ്പലിശ സംഘത്തിലെ റിട്ട. എസ്.ഐ അടക്കമുള്ള പ്രതികളെ ശനിയാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്. റിട്ട. എസ്.ഐ വെള്ളൂർകുന്നം രാജു വിലാസത്തിൽ ഗോപകുമാർ (കണ്ണൻ -57), വെള്ളൂർകുന്നം ബാബർ ഹൗസിൽ കൈലാസ് (48) പാലക്കാട് നെന്മാറ കയറാടി പയ്യാംകോട്ട് എം. സുധീഷ് (31) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. ആറാം പ്രതി ബാബർ വീട്ടിൽ കൈലാസ്സേട്ടിനെ ചോദ്യം ചെയ്തശേഷം ഇയാളുടെ വീട് റെയ്ഡ് ചെയ്യുകയും ചെയ്തു. മൂവാറ്റപുഴ ടൗണിലും പരിസരത്തുമായി ഏഴോളം വസ്തുവകകൾ അനധികൃതമായി സമ്പാദിച്ചതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. റിപ്പോർട്ട് കോടതിക്കും സർക്കാറിനും സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story