Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലം...

കോതമംഗലം ചെറിയപള്ളിയില്‍ യാക്കോബായ വൈദികര്‍ വികാരിമാരായി പ്രവര്‍ത്തിക്കുന്നത്​ തടഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: കോതമംഗലം ചെറിയപള്ളിയില്‍ യാക്കോബായവിഭാഗം വൈദികര്‍ വികാരിമാരായി പ്രവര്‍ത്തിക്കുന്നത് മൂവാറ്റുപുഴ മുൻസിഫ് കോടതി തടഞ്ഞു. വികാരിയായി നിയമിതനായ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നത് യാക്കോബായ വിഭാഗം വൈദികരായ ബിജു വര്‍ക്കി, മോന്‍സി എന്‍. എബ്രഹാം, എം.ടി. ഗീവര്‍ഗീസ്, ബേസില്‍ കെ. ഫിലിപ്, സി.യു. ബിബിന്‍ എന്നിവരും ട്രസ്റ്റിമാരായ സലിം ചെറിയാന്‍, ജോണ്‍സണ്‍ കുര്യാക്കോസ്, എം.എം. എബ്രഹാം എന്നിവര്‍ തടയരുത്. യാക്കോബായ വിഭാഗത്തിലെ ഇപ്പോഴത്തെ വൈദികര്‍ വികാരിമാരായി പ്രവര്‍ത്തിക്കരുത്. യാക്കോബായവിഭാഗം ഓര്‍ത്തഡോക്‌സ് സഭക്ക് കോടതിച്ചെലവ് നല്‍കാനും ഉത്തരവിലുണ്ട്. 2017ലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഫാ. തോമസ് പോള്‍ റമ്പാന്‍ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. എതിര്‍കക്ഷികള്‍ക്ക് ഉത്തരവി​െൻറ പകർപ്പ് നല്‍കുന്നതുവരെ വിധി നടപ്പാക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, യാക്കോബായ പക്ഷത്തിന് ഭൂരിപക്ഷമുള്ള പള്ളി പിടിച്ചെടുക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് അസോസിയേഷ​െൻറ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി കോതമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. ഞായറാഴ്ച കുർബാനക്ക് ശേഷം വൻ പ്രതിഷേധ പ്രകടനത്തിന് ഒരുങ്ങുകയാണിവർ. കോടതി വിധിക്കെതിരെ അപ്പീൽ പോകാനും തയാറെടുക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story