Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴക്കമ്പലത്ത് വീട്​...

കിഴക്കമ്പലത്ത് വീട്​ കുത്തിത്തുറന്ന് 18 പവൻ മോഷ്​ടിച്ചു

text_fields
bookmark_border
കിഴക്കമ്പലം: ഞാറള്ളൂർ മൈലാടുംകുന്നിൽ റിട്ട. അധ്യാപകൻ കൈനിയിൽ ജോർജ് ജോണി​െൻറ വീട്ടിൽ മോഷണം. വാതിൽ കുത്തിത്തുറന്ന് 18 പവൻ മോഷ്ടിച്ചു. മകനെ പഞ്ചാബിൽ ഉപരിപഠനത്തിന് ചേർക്കാൻ കഴിഞ്ഞ 14ന് കുടുംബസമേതംപോയി മടങ്ങിവന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. അടുക്കളവാതിൽ കുത്തിത്തുറന്ന മോഷ്ടാവ് ഹാളിലെ വാതിലും തകർത്താണ് അകത്തുകടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ച അലമാരയിലെ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. രണ്ടാം നിലയിലെ ഷെൽഫിലായിരുന്നു സ്വർണം. മുറിയിലുണ്ടായിരുന്ന ടേപ് റെേക്കാർഡറും വാച്ചും മോഷണംപോയിട്ടുണ്ട്. കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ്, എസ്.ഐ ടി. ദിലീഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദ്ഗധരും പൊലീസ് നായും സ്ഥലത്തെത്തി. പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒരാഴ്ച പിന്നിട്ട സംഭവമായതിനാൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. പരിസരങ്ങളിൽ നടന്ന സമാനമോഷണങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story