Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിറവത്ത്‌...

പിറവത്ത്‌ കഞ്ചാവുപൊതികളുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
പിറവം: കഞ്ചാവ് പൊതികളുമായെത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പിറവം പാലച്ചുവട് ഇല്ലിക്കമുക്കട സ്വദേശികളായ റെനി റെജി (24), ജോബിൻ പോൾ (23) എന്നിവരാണ് അറസ്റ്റിലായത്. മുളന്തുരുത്തി ഭാഗത്തുനിന്ന് കഞ്ചാവുമായി യുവാക്കൾ കാറിൽ പിറവം ഭാഗത്തേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. പിറവം പാലത്തിന് സമീപം പോസ്റ്റ് ഓഫിസ് കവലയിൽ കാത്തുനിന്ന പിറവം സി.ഐ പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വാഹനം പരിശോധിച്ചപ്പോഴാണ് 20 ഗ്രാമോളം കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ പിറവം കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story