Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​ത്രീകൾ നൽകുന്ന...

സ്​ത്രീകൾ നൽകുന്ന കേസുകൾക്ക് സ്​ഥിരം നിരീക്ഷണ സമിതി വേണം ^-വനിത കമീഷൻ

text_fields
bookmark_border
സ്ത്രീകൾ നൽകുന്ന കേസുകൾക്ക് സ്ഥിരം നിരീക്ഷണ സമിതി വേണം -വനിത കമീഷൻ ആലപ്പുഴ: സ്ത്രീകൾ നൽകുന്ന കേസുകൾ വേണ്ടവിധത്തിൽ പൊലീസ് പരിഗണിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനൊരുങ്ങി വനിത കമീഷൻ. കൃത്യസമയത്ത് പൊലീസ് സഹായം ലഭിക്കാതെ പോകുന്ന കേസുകളിൽ വനിത കമീഷനുകീഴിൽ സ്ഥിരം നിരീക്ഷണ സമിതി വേണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് കമീഷൻ അംഗങ്ങൾ അറിയിച്ചു. ആലപ്പുഴയിൽ കമീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇത്തരം കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണിത്. ചേർത്തലയിൽ പെേട്രാൾ പമ്പ് ജീവനക്കാർ ചേർന്ന് വിധവയായ ജീവനക്കാരിയെ അപമാനിക്കുകയും പുറത്തുപറയാതിരിക്കാൻ അവർ തട്ടിപ്പുകാരിയാണെന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ അപമാനത്തിനിരയായ സ്ത്രീ സഹായമഭ്യർഥിച്ച് വനിത കമീഷന് മുന്നിലെത്തി. ഇതുസംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ചേർത്തല ഡിവൈ.എസ്.പിയോട് കമീഷൻ ആവശ്യപ്പെട്ടു. മരടിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയിലിരിക്കെ ഭർത്താവ് മരിച്ച കേസിൽ സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന വീട്ടമ്മയുടെ പരാതിയും പരിഗണിച്ചു. പട്ടാളത്തിലും ബാങ്കിലുമായി ജോലി ചെയ്യുന്ന അവരുടെ മക്കൾ അമ്മയെ നോക്കുന്നില്ലെന്നും കമീഷൻ കണ്ടെത്തി. എന്നാൽ, മക്കൾ നോക്കാത്തതിൽ പരാതി പറയാൻ വീട്ടമ്മ തയാറായില്ല. ജീവിതച്ചെലവിന് സാമ്പത്തിക സഹായം ലഭിക്കണമെന്നായിരുന്നു ആവശ്യം. മരട് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടശേഷം ലേബർ കമീഷണർ വഴി സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും കമീഷൻ പറഞ്ഞു. 75 കേസ് പരിഗണിച്ചതിൽ 23 എണ്ണം തീർപ്പാക്കി. 12ൽ െപാലീസിനോട് റിപ്പോർട്ട് തേടി. ഗൗരവമേറിയ രണ്ട് കേസ് ഫുൾ കമീഷനിലേക്ക് മാറ്റി. കമീഷൻ അംഗങ്ങളായ എം.എസ്. താര, ഷിജി ശിവജി, ഇ.എം. രാധ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story