Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയക്കെട​ുതി:...

പ്രളയക്കെട​ുതി: സര്‍ക്കാര്‍ പരാജയം- ^ചെന്നിത്തല

text_fields
bookmark_border
പ്രളയക്കെടുതി: സര്‍ക്കാര്‍ പരാജയം- -ചെന്നിത്തല ആലപ്പുഴ: മഴക്കെടുതിയില്‍ ഉഴറുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈനകരി പഞ്ചായത്തിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ ക്യാമ്പുകളില്‍പ്പോലും വെള്ളമാണ്. കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ജനങ്ങള്‍ വലയുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണണം. ഇക്കാര്യം റവന്യൂ മന്ത്രിയെയും കലക്ടറെയും അറിയിെച്ചന്നും മുഖ്യമന്ത്രിയെ കണ്ട് പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികള്‍ ആലപ്പുഴ നഗരത്തിലെത്തി ഭക്ഷ്യധാന്യങ്ങള്‍ ക്യാമ്പുകളിലെത്തിച്ച് കൊടുക്കേണ്ട സ്ഥിതിയാണ്. ഇതിന് മാറ്റം വരുത്തണം. ഭക്ഷണം പാകം ചെയ്യാനുള്ള സ്ഥലസൗകര്യംപോലും ഇല്ലാത്ത സ്ഥിതിക്ക് വെള്ളക്കെട്ട് ഒഴിവാകുന്നതുവരെ മൂന്നുനേരവും ഭക്ഷണപ്പൊതി എത്തിക്കുന്നതായിരിക്കും ഉചിതം. ദുരിതബാധിതര്‍ക്ക് അടിയന്തരമായി സൗജന്യറേഷന്‍ അനുവദിക്കണം. കുട്ടനാട്ടില്‍ രണ്ടാംകൃഷി ഇറക്കിയ പാടശേഖരങ്ങള്‍ മടവീണ് നശിച്ചതുമൂലം കോടികളുടെ നഷ്ടമാണുണ്ടായത്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഡി.സി.സി പ്രസിഡൻറ് എം. ലിജു, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, എ.എ. ഷുക്കൂര്‍, നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ജി. മുകുന്ദന്‍പിള്ള, സഞ്ജീവ് ഭട്ട്, ബഷീര്‍ കോയാപറമ്പില്‍, മധു സി. കൊളങ്ങര, നോബിന്‍ പി. ജോണ്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story