Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രീത ഷാജിയുടെ സമരം: ...

പ്രീത ഷാജിയുടെ സമരം: കേസിൽനിന്ന്​ അനാവശ്യ വകുപ്പുകൾ നീക്കണമെന്ന്​ പ്രതികളുടെ ഹരജി

text_fields
bookmark_border
കൊച്ചി: വായ്പ കുടിശ്ശികയുടെ പേരിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ നടന്ന സമരത്തെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽനിന്ന് ചില അനാവശ്യ വകുപ്പുകൾ നീക്കണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികൾ ഹൈകോടതിയിൽ ഹരജി നൽകി. ആത്മഹത്യ പ്രേരണക്കുറ്റം, പൊതുമുതൽ നശിപ്പിക്കൽ, സ്േഫാടക വസ്തു നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ.വി. റെജുമോൻ, സി.എസ്. മുരളി എന്നിവർ കോടതിയെ സമീപിച്ചത്. ഡെബ്റ്റ് റിക്കവറി ൈട്രബ്യൂണലി​െൻറ നേതൃത്വത്തിൽ നടന്ന ലേലത്തിൽ ഭൂമി സ്വന്തമാക്കിയ വ്യക്തിയുടെ ഹരജിയെത്തുടർന്ന് പ്രീത ഷാജിയെയും കുടുംബത്തെയും ഒഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവുമായി അധികൃതർ എത്തിയപ്പോഴാണ് സമരമുണ്ടായത്. അധികൃതരെ തടഞ്ഞുള്ള പ്രതിഷേധ സമരത്തിനിടെ ചിലർ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ആരും ആത്മഹത്യ ചെയ്തിട്ടില്ലെന്നിരിക്കെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് ഹരജിയിൽ പറയുന്നു. അഗ്നിശമന സേനയുടെ വാട്ടർ പൈപ്പ് തകർന്ന സംഭവത്തിൽ പൊതുമുതൽ നശീകരണക്കുറ്റമോ പെട്രോൾ കൈവശം വെച്ചതിനെ സ്േഫാടക വസ്തു നിരോധനനിയമ പ്രകാരമോ ഉള്ള കുറ്റം ചുമത്താനാവില്ലെന്ന് ഹരജിയിൽ പറയുന്നു. ഇൗ വകുപ്പുകളുടെ പേരിൽ കേസിൽ ജാമ്യം നിഷേധിക്കപ്പെടുകയാണ്. ഹരജിയിൽ കോടതി സർക്കാറി​െൻറ വിശദീകരണം തേടി.
Show Full Article
TAGS:LOCAL NEWS 
Next Story