Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലിനജലത്തിൽ പാത്രം...

മലിനജലത്തിൽ പാത്രം കഴുകി; നഗരസഭ ഹോട്ടൽ പൂട്ടിച്ചു

text_fields
bookmark_border
ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഹോട്ടലിന് പിൻവശത്ത് മലിനജലത്തിൽ പാത്രങ്ങൾ കഴുകിയ ഹോട്ടലിന് നഗരസഭ ആരോഗ്യവിഭാഗം താഴിട്ടു. നഗരസഭ പവർഹൗസ് വാർഡിൽ ജയാസ് ഹോട്ടൽ ആൻഡ് കാറ്ററിങ് സർവിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. കഴിഞ്ഞദിവസമാണ് സംഭവം. ഹോട്ടലിന് പിന്നിൽ സെപ്റ്റിക് ടാങ്ക് അടക്കമുള്ള ഭാഗത്ത് മഴവെള്ളം നിറഞ്ഞ് കിടന്നിരുന്നു. ഹോട്ടലിലെ ജീവനക്കാരൻ ഇൗ വെള്ളത്തിൽ ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ കഴുകി അകത്തേക്ക് കൊടുക്കുന്നതി​െൻറ ദൃശ്യം സമീപത്തെ തിയറ്ററിൽനിന്ന യുവാക്കൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. തുടർന്നാണ് നഗരസഭ വിഷയത്തിൽ ഇടപെട്ടത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ്, സുനിമോൾ, അനിക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലി​െൻറ ലൈസൻസും റദ്ദ് ചെയ്തിട്ടുണ്ട്. ഹോട്ടലുകൾക്കും റെസ്റ്റാറൻറുകൾക്കും നഗരസഭയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുമെന്ന് ബി.മെഹബൂബ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story