Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫോർമലിൻ കലർന്ന...

ഫോർമലിൻ കലർന്ന ചെമ്മീൻ: ആശങ്കയോടെ ​വ്യവസായ മേഖല

text_fields
bookmark_border
അരൂർ: ഫോർമലിൻ കലർത്തിയ ചെമ്മീൻ അരൂർ മേഖലയിലേക്ക് എത്തുന്നുവെന്ന വാർത്തകളിൽ ആശങ്കയോടെ വ്യവസായ മേഖല. കഴിഞ്ഞദിവസം ആന്ധ്രപ്രദേശിൽനിന്ന് തെർമോക്കോൾ പെട്ടിയിലാക്കി കൊണ്ടുവന്ന ചെമ്മീൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പരിസരത്ത് കസ്റ്റഡിയിലെടുത്തശേഷം നശിപ്പിക്കുകയായിരുന്നു. ചെമ്മീൻ അരൂരിലെ കമ്പനിയിലേക്കായിരുന്നുവെന്ന് ഡ്രൈവർ സമ്മതിച്ചു. പക്ഷേ, കമ്പനിയുടെ പേര് വെളിപ്പെടുത്തിയില്ല. അടുത്തിടെ ഫോർമലിൻ കലർത്തിയ ചെമ്മീനും ചെക്ക്പോസ്റ്റിൽ പിടിച്ചിരുന്നു. അരൂരിലേക്കാണെന്നാണ് ലോറി ജീവനക്കാർ പൊലീസിനോട് പറഞ്ഞത്. ഉടമയുടെ പേര് പുറത്തുവന്നില്ല. ഇത്തരം ഭക്ഷ്യവിഭവങ്ങൾ കയറ്റി അയക്കാൻ കഴിയില്ലെന്നിരിക്കെ എന്താണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് ആർക്കും വ്യക്തമല്ല. ട്രോളിങ് നിരോധന സമയത്ത് വള്ളങ്ങളിൽ പോയി പിടിക്കുന്ന മത്സ്യങ്ങൾക്ക് പൊതുമാർക്കറ്റിൽ ഡിമാൻഡില്ലാതാക്കാൻ ചിലർ മനഃപൂർവം നടത്തുന്ന കള്ളക്കളിയാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിന്പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തുകൊണ്ടുവരാൻ സർക്കാർ ശ്രദ്ധിക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. വെള്ളക്കെട്ടി​െൻറ ദുരിതം ഒഴിയാതെ ചേർത്തല വടക്ക്, പടിഞ്ഞാറൻ പഞ്ചായത്തുകൾ തുറവൂർ: വെള്ളിയാഴ്ച പകൽ മഴ മാറി നിന്നെങ്കിലും വെള്ളക്കെട്ടി​െൻറ ദുരിതം ഒഴിയാതെ ചേർത്തല വടക്ക്, പടിഞ്ഞാറൻ പഞ്ചായത്തുകൾ. കായലുകളും തോടുകളും കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള വെള്ളത്തി​െൻറ ഒഴുക്ക് മൂലം നിറഞ്ഞുകവിയുകയായിരുന്നു. ഇതുമൂലം കായലി​െൻറയും തോടുകളുടെയും കരകളിൽ താമസിക്കുന്നവരുടെ വീടുകൾ വെള്ളക്കെട്ടിലാണ്. െവള്ളം ഇറങ്ങിയ വീടുകളിൽ ചെളിക്കൂമ്പാരമാണ്. ദിവസങ്ങൾ പണിപ്പെട്ടാൽ മാത്രമേ ഇത് നീക്കാൻ കഴിയൂ. ദുരിതാശ്വാസ ക്യാമ്പുകളിൽ വെള്ളിയാഴ്ചയും പേര് രജിസ്റ്റർ ചെയ്യാൻ കുറേ പേർ എത്തിയിരുന്നു. സർക്കാർ ആനുകൂല്യം പ്രതീക്ഷിച്ചാണ് ആളുകളുടെ തള്ളിക്കയറ്റമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അനർഹരും കടന്നുകൂടിയിട്ടുണ്ട്. അതിനാൽ വീടുകളിൽ ചെന്ന് വിലയിരുത്തി വേണം ആനുകൂല്യം വിതരണം ചെയ്യാനെന്ന ആവശ്യവുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story