Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനായ്​പേടിയിൽ നഗരം

നായ്​പേടിയിൽ നഗരം

text_fields
bookmark_border
ആലപ്പുഴ: വെള്ളപ്പൊക്കമായതോടെ എവിടെനിന്നെല്ലാമോ എത്തിയ തെരുവുനായ്ക്കൾ ആലപ്പുഴ നഗരം കൈയടക്കിയിരിക്കുകയാണ്. നഗരത്തിലെ എല്ലാ ജനവാസമേഖലയിലും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്ന കാഴ്ചയാണ്. തെരുവുനായ്ക്കളുടെ ശല്യം മൂലം നിരത്തുകളിലേക്ക് ഇറങ്ങാനാകാത്ത അവസ്ഥയാണ്. വളര്‍ത്തു മൃഗങ്ങെളയും ഇവ ആക്രമിക്കുന്നുണ്ട്. റോഡുകളില്‍ മാത്രമല്ല റെയില്‍വേ സ്‌റ്റേഷനും ബീച്ചും അടക്കമുള്ള പൊതുസ്ഥലങ്ങളിലും നായ്ശല്യം കൂടുന്നത് വിനോദസഞ്ചാരികളില്‍ ഭീതിയുണര്‍ത്തുന്നുണ്ട്. വഴിപോക്കരെ ആക്രമിക്കുന്നതും കടിച്ച് പരിക്കേല്‍പിക്കുന്നതും വീടുകളുടെ മുന്നിലിട്ടിരിക്കുന്ന ചെരിപ്പുകളും മറ്റും കടിച്ചുകൊണ്ടുപോകുന്നതും പതിവാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് കിഴക്കൻ പ്രദേശങ്ങളിൽനിന്ന് നായ്ക്കൾ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും അറവുമാലിന്യങ്ങളും സുലഭമായത് ഇവക്ക് കൂടുതൽ സൗകര്യമാകുന്നുണ്ട്. നഗരസഭക്ക് വിവിധ െറസിഡൻറ്സ് അസോസിയേഷനുകൾ നിരവധി പരാതികൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. റോഡുകളിലൂടെ വാഹനങ്ങളിൽപോലും സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരാണ് ഏറ്റവും കൂടുതൽ നായുടെ ആക്രമണത്തിന് ഇരയാകുന്നത്. പിറെകകൂടി ബൈക്ക് യാത്രികരെ കടിച്ച സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ ബൈക്കുകൾ അപകടത്തിൽെപടുന്നതും പതിവാണ്. രോഗബാധിതരായ പട്ടികളും കൂട്ടത്തിലുള്ളത് ആശങ്ക വർധിപ്പിക്കുന്നു. രോമങ്ങൾ കൊഴിഞ്ഞ് ശരീരത്തിൽ വ്രണങ്ങൾ നിറഞ്ഞ് അവശരായ നായ്ക്കൾ നിരവധിയുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കോഴികളെയും വീട്ടുമൃഗങ്ങളെയും കൂട്ടമായി വന്ന് ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തൃക്കുന്നപ്പുഴക്ക് സമീപം അറവുകാരൻ വാങ്ങിനിർത്തിയ 10 ആടുകളെ നായ്ക്കൾ കൊന്നൊടുക്കിയത് ഇൗയടുത്താണ്. വിഷയത്തിൽ ഇടപെടാൻ അധികാരികൾ തയാറാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വന്ധ്യംകരിച്ചശേഷം പാര്‍പ്പിക്കാന്‍ സൗകര്യമില്ല; നായ്ക്കളെ നിയന്ത്രിക്കാന്‍ സംവിധാനമില്ല- -നഗരസഭ ആലപ്പുഴ: അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലെന്ന് ആലപ്പുഴ നഗരസഭ. നായ്ക്കളെ ഉന്മൂലനം ചെയ്യാൻ നിയമതടസ്സമുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണം ചൂണ്ടിക്കാട്ടി തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ (ടി.ആര്‍.എ) വര്‍ഷങ്ങളായി സമര്‍പ്പിച്ച പരാതികളുടെമേല്‍ നടപടിയില്ലാത്തതിനെത്തുടര്‍ന്ന് നിയമനടപടികളുടെ ഭാഗമായി മുനിസിപ്പല്‍ സെക്രട്ടറിക്ക് നൽകിയ നോട്ടീസിന് മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫിസര്‍ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി ഉത്തരവുകളും അനുസരിച്ച് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എ.ബി.സി) മാത്രമാണ് നടപ്പാക്കാന്‍ സാധിക്കുന്നതെന്ന് ഹെല്‍ത്ത് ഓഫിസര്‍ ചൂണ്ടിക്കാട്ടുന്നു. അതിനുവേണ്ടി നഗരസഭ പ്രോജക്ട് തയാറാക്കിയിട്ടുള്ളതും ജില്ല പഞ്ചായത്തി​െൻറ മേല്‍നോട്ടത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തുന്ന പദ്ധതിക്ക് നഗരസഭ വിഹിതമായി 12,50,000 രൂപ വകയിരുത്തിയിട്ടുണ്ട്. നായ്ക്കളെ വന്ധ്യംകരിച്ചാല്‍തന്നെ അവയെ പാര്‍പ്പിക്കാനുള്ള സൗകര്യം നഗരസഭയുടെയോ മൃഗസംരക്ഷണ വകുപ്പി​െൻറയോ അധീനതയിലില്ല. അതിനാല്‍ നഗരസഭക്ക് തുക ചെലവഴിക്കാനാവാത്ത അവസ്ഥയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story