Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിന്​ ചുറ്റും...

വീടിന്​ ചുറ്റും വെള്ളക്കെട്ട്: ഗൃഹനാഥ​െൻറ സംസ്‌കാരം നടത്തിയത് കിലോമീറ്ററുകൾ അകലെ

text_fields
bookmark_border
പൂച്ചാക്കൽ: മഴയിൽ വീടിന് ചുറ്റും വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗൃഹനാഥ​െൻറ സംസ്‌കാരം നടത്താൻ സാധിക്കാതെ കുടുംബം വലഞ്ഞു. ഒടുവിൽ 15 കിലോമീറ്റർ അകലെ അരൂർ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം നടത്തി. ബുധനാഴ്ച വൈകീട്ട് മരിച്ച തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ആറാം വാർഡ് നികർത്തിൽ വേലായുധ​െൻറ (79) സംസ്‌കാരമാണ് കിലോമീറ്ററുകൾ അകലെ നടത്തേണ്ടിവന്നത്. മൂന്നുസ​െൻറ് സ്ഥലത്ത് ചെറിയ വീട്ടിലാണ് വേലായുധനും ഭാര്യ കമലാക്ഷിയും താമസിച്ചിരുന്നത്. ബന്ധുക്കൾ ചേർന്ന് മൃതദേഹം അരൂർ ശ്മശാനത്തിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. തൈക്കാട്ടുശ്ശേരിയിലും സമീപത്തെ മറ്റ് പഞ്ചായത്തുകളിലും ശ്മശാനം ഇല്ലാത്തതുകൊണ്ടാണ് 15 കിലോമീറ്റർ താണ്ടി അരൂരിലേക്ക് പോകേണ്ടിവന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story