Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ...

ജില്ലയിൽ ദുരിതബാധിതരായി അര ലക്ഷം പേർ; 231 ക്യാമ്പുകൾ

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കനത്ത മഴ തുടരുമ്പോൾ വിവിധ താലൂക്കുകളിലായി 231 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ 13,076 കുടുംബങ്ങൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കി. 52,603 പേർ അഭയം തേടിയിട്ടുണ്ട്. ഏറെ മഴക്കെടുതി നേരിടുന്ന കുട്ടനാട്ടിൽമാത്രം 375 ഗ്രുവൽ സ​െൻററുകൾ ആരംഭിച്ചിട്ടുണ്ട്. കുട്ടനാട് 22,120 കുടുംബങ്ങൾക്കാണ് ജില്ല ഭരണകൂടം ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തുന്നത്. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ പി.എസ്. സ്വർണമ്മയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലെ കൺേട്രാൾ റൂമിൽ ഏത് സാഹചര്യവും നേരിടാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അമ്പലപ്പുഴയിൽ 66 ക്യാമ്പും മാവേലിക്കരയിൽ അഞ്ചും ചേർത്തലയിൽ 38ഉം കാർത്തികപ്പള്ളിയിൽ 76ഉം ചെങ്ങന്നൂരിൽ 46ഉം ക്യാമ്പുകളാണ് ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ആരംഭിച്ചത്. അമ്പലപ്പുഴയിലെ ക്യാമ്പുകളിൽ 3731 കുടുംബങ്ങളിലെ 16,453 പേർ അഭയം തേടി. മാവേലിക്കരയിൽ 200 കുടുംബങ്ങളിലെ 638 പേർ ക്യാമ്പിലുണ്ട്. ചേർത്തല താലൂക്കിൽ 2008 കുടുംബങ്ങളിലായി 7496 പേർ ക്യാമ്പിലുണ്ട്. കാർത്തികപ്പള്ളിയിൽ 5868 കുടുംബങ്ങളിലായി 23,416 പേർ ദുരിതാശ്വാസ ക്യാമ്പിലാണ്. ചെങ്ങന്നൂർ താലൂക്കിൽ 1269 കുടുംബങ്ങൾ ക്യാമ്പിലുണ്ട്. 4600 പേരാണ് ചെങ്ങന്നൂരിലെ ക്യാമ്പിൽ. ജില്ലയിൽ ആകമാനം ഒന്നര ലക്ഷം പേരാണ് ദുരിതബാധിതരായി വിവിധ സർക്കാർ ക്യാമ്പുകളെ ആശ്രയിക്കുന്നത്. കായംകുളം കിഴക്ക് മേനാത്തേരി വാർഡ് 28ൽ 11 കെ.വി ലൈനിൽ വീണ മരം ഫയർഫോഴ്സും റവന്യൂ ജീവനക്കാരും ചേർന്ന് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റി. നിരവധി പ്രധാന റോഡുകളിൽ ഗതാഗതവും മുടങ്ങിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story