Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂന്ന് ആശുപത്രികളിൽ...

മൂന്ന് ആശുപത്രികളിൽ പോസ്​റ്റ്മോർട്ടം വേഗത്തിലാക്കി

text_fields
bookmark_border
പെരുമ്പാവൂർ: അപകടത്തിൽപെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് മൂന്ന് ആശുപത്രികളിലാണ്. ഉണ്ണിയുടെയും െജറി​െൻറയും പെരുമ്പാവൂർ താലൂക്കാശുപത്രിയിലും കിരണി​െൻറ കോതമംഗലത്തും ജനീഷ്, വിജയ് എന്നിവരുടെ മുവാറ്റുപുഴ സർക്കാർ ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടത്തി. രാവിലെ 11ന് ഉണ്ണിയുടെയും ജെറി​െൻറയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തോട്ടംതൊഴിലാളികളുടെ ഉറ്റവരും സുഹൃത്തുക്കളുമാണ് അപകടത്തിൽപെട്ടവർ. സി.പി.എം യൂനിയനിൽ പ്രവർത്തിക്കുന്നവരാണ് പലരും. ൈഡ്രവേഴ്സ് യൂനിയനിൽ അംഗമായിരുന്നു വിജയ്. അപകടം നടന്നയുടൻ ഏലപ്പാറയിലെ നേതാക്കൾ പെരുമ്പാവൂരിലെ പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടു. സി.പി.എം ഏരിയ സെക്രട്ടറി പി.എം. സലീം, സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.ഇ. നൗഷാദ് എന്നിവർ കാര്യങ്ങൾ വേഗത്തിലാക്കാൻ മുമ്പന്തിയിലുണ്ടായി. ഏലപ്പാറയിലെ വാർഡ് മെംബർ രാജേന്ദ്രനും ആശുപത്രിയിലുണ്ടായിരുന്നു. ഡിവൈ.എസ്.പി ജി. വേണുവി​െൻറ നേതൃത്വത്തിൽ പൊലീസും തഹസിൽദാർ സാബു ഐസക്കി​െൻറ കീഴിലുള്ള ഉദ്യോഗസ്ഥരും സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി നടപടികൾ പൂർത്തിയാക്കി. ജില്ല കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ലയും വാഹനവകുപ്പ് അധികൃതരും അപകടസ്ഥലം സന്ദർശിച്ചു. പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിലുള്ള ജിബിൻ അപകടനില തരണം ചെയ്യുന്നതായി വിവരം പുറത്തുവരുമ്പോൾ രാജഗിരിയിൽ കഴിയുന്ന സുജിത്തി​െൻറ നില ഗുരുതരമായി തുടരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story