Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴയിലും അ​േന്ത്യാപചാരം ...

മഴയിലും അ​േന്ത്യാപചാരം അർപ്പിക്കാൻ നാടൊഴുകിയെത്തി

text_fields
bookmark_border
ഏലപ്പാറ: അപകടത്തിൽ മരിച്ച അഞ്ചു യുവാക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻ ജനാവലി. ഇടക്കിടെ പെയ്യുന്ന കനത്തമഴയും കാറ്റും അവഗണിച്ച് രാവിലെ മുതൽ ഏലപ്പാറയിലെ തേയിലത്തോട്ടം തൊഴിലാളികൾ ടൗണിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വൈകീട്ട് നാലിന് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ക്രമീകരിച്ച പന്തലിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനുെവച്ചു. വിജയ്, ഉണ്ണി, ജെനീഷ് എന്നിവർ ഏലപ്പാറ സ്റ്റാൻഡിലെ ഓട്ടോറിക്ഷ-ടാക്സി ഡ്രൈവർമാർ ആയിരുന്നതിനാൽ ഡ്രൈവേഴ്സ് യൂനിയനും സി.ഐ.ടി.യു പ്രവർത്തകരും ഏറ്റെടുത്തായിരുന്നു സംസ്കാര ചടങ്ങുകൾ. വൈകീട്ട് 5.30വരെ പൊതുദർശനം നീണ്ടു. മരിച്ച യുവാക്കളോടുള്ള ആദരസൂചകമായി ഏലപ്പാറ മേഖലയില തേയിലത്തോട്ടങ്ങൾക്ക് വ്യാഴാഴ്ച അവധി നൽകിയിരുന്നു. ഉച്ചക്കുശേഷം ടൗണിൽ കടകളടച്ച് ഹർത്താൽ ആചരിച്ചു. എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, ഡി.സി.സി പ്രസി‌ഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ് ഡോ. കെ.ജി. ദാനിയേൽ, മുൻ എം.എൽ.എ ഇ.എം. ആഗസ്തി, സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. അലക്സ് കോഴിമല, റോയി കെ. പൗലോസ്, അഡ്വ. സിറിയക് തോമസ്, മുൻ ‌ഡി.സി.സി പ്രസിഡൻറ് എം.ടി. തോമസ്, ഐ.എൻ.ടി.യു.സി നേതാവ് എം.എ. റഷീദ്, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസി‌ഡൻറ് കെ.കെ. ബിനു തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിക്കാൻ എത്തിയവരിൽപെടുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story