Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനീർക്കുന്നം...

നീർക്കുന്നം തീരത്തടിഞ്ഞ ​​േഫ്ലാട്ടിങ്​ ഡോക്ക്​​ ഉടൻ അബൂദബിയിലേക്ക്​ ​െകാണ്ടുപോകും

text_fields
bookmark_border
അമ്പലപ്പുഴ: നീര്‍ക്കുന്നം തീരത്തടിഞ്ഞ േഫ്ലാട്ടിങ് ഡോക്ക് അബൂദബിയിലേക്ക് കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നു. ഡോക്ക് തീരത്തുനിന്ന് പുറംകടലില്‍ എത്തിക്കുന്നതിന് മൂന്ന് ടഗുകള്‍ കൂടി വേണ്ടിവരും. ഇതിനായി മതിയായ ശേഷിയുള്ള ടഗുകള്‍ സംസ്ഥാനത്ത് ലഭ്യമല്ലാത്തതിനാല്‍ മുംബൈ, ഗുജറാത്ത്, മംഗലാപുരം, തൂത്തുക്കുടി എന്നിവിടങ്ങളില്‍ അേന്വഷിക്കുകയാണെന്ന് കൊല്ലത്തെ 'പാക്‌സ്' ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് നിയന്ത്രണം തെറ്റിയ േഫ്ലാട്ടിങ് ഡോക്ക് നീര്‍ക്കുന്നം കടല്‍ത്തീരത്ത് എത്തിയത്. ജീവനക്കാെര ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി കൊച്ചിയിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിച്ചു. ബാർജി​െൻറ ചീഫ് ഓഫിസറും വര്‍ക്കറും ഇന്തോനേഷ്യന്‍ സ്വദേശികളുമായ ഇവര്‍ കൊച്ചിയില്‍ എമിഗ്രേഷന്‍ വിഭാഗത്തി​െൻറ സംരക്ഷണയിലായിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കി ഇവരെ വ്യാഴാഴ്ച രാത്രിയോടെ ഡോക്ക് എത്തിച്ചേര്‍ന്ന നീര്‍ക്കുന്നം കടല്‍ത്തീരത്ത് എത്തിച്ചു. കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട ടഗിലേക്ക് എത്തിക്കാനായി പോകുംവഴിയാണ് ഇരുവരും ഷിപ്പിങ് കമ്പനി അധികൃതരുമായി നീര്‍ക്കുന്നം കടല്‍ത്തീരത്ത് എത്തിയത്. കൊളംബോയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കൂറ്റൻ മത്സ്യബന്ധനബോട്ട്, സ്പീഡ്‌ലാൻഡ്, കാരിയർ ബോട്ട് എന്നിവ കയറ്റിയ ഡോക്ക് അബൂദബി തീരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ശക്തമായ കാറ്റിലും തിരമാലയിലുംപെട്ട് ടഗുമായുള്ള ബന്ധം വേര്‍പെട്ട് നിയന്ത്രണം തെറ്റി നീര്‍ക്കുന്നം മാധവമുക്ക് കടല്‍ത്തീരത്തെത്തിയത്. ഈ സമയം, വേര്‍പെട്ട ഡോക്കിലെ ജീവനക്കാരുമായി ബന്ധപ്പെടാനാകാതെ ടഗ് കൊല്ലത്തെ പുറംകടലില്‍ നങ്കൂരമിട്ടിരുന്നു. വിവരമറിഞ്ഞ കസ്റ്റംസ് അധികൃതര്‍ ടഗ് പരിശോധനക്ക് വിധേയമാക്കി. ഇതില്‍നിന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത സാറ്റലൈറ്റ് ഫോണ്‍ കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയെങ്കിലും ഇത് ഇവിടെ പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി. സാധാരണഗതിയില്‍ കപ്പലുകളിലും പുറംകടലിലൂടെ യാത്രചെയ്യുന്ന മറ്റ് നൗകകളിലും ഉപയോഗിക്കുന്ന ഈ സാറ്റലൈറ്റ് ഫോണ്‍ അധികൃതരില്‍നിന്ന് വിട്ടുകിട്ടുന്നതിനും ഷിപ്പിങ് കമ്പനി നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story