Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രീൻ സ്​റ്റോം...

ഗ്രീൻ സ്​റ്റോം മത്സരത്തിൽ ഉദയൻ ശങ്കർപാലിന്​ ഒന്നാംസ്​ഥാനം

text_fields
bookmark_border
കൊച്ചി: പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രീൻ സ്റ്റോം ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഗ്രീൻ സ്റ്റോം പിക്ടെയ്ൽ ചാലഞ്ച്-2018' േഫാേട്ടാഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഉദയൻ ശങ്കർപാൽ (ചെന്നൈ), അർഘ്യഭക്ത (കൊൽക്കത്ത), സൂര്യചിഗുപ്ത (ജയ്പൂർ) എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ട്രോഫിയും യഥാക്രമം 50,000, 30,000, 20,000 രൂപ കാഷ് അവാർഡുമാണ് സമ്മാനം. 'പ്ലാസ്റ്റിക്കിനാൽ മലിനമാക്കപ്പെടാത്ത ഭൂമി' എന്ന വിഷയത്തിൽ 3400 എൻട്രിയാണ് ലഭിച്ചത്. ജൂറിയുടെ മാർക്കി​െൻറയും ഒാൺൈലൻ എക്സിബിഷനിൽ സന്ദർശകർ നൽകിയ വോട്ടി​െൻറയും അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുത്തത്. എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകുമെന്ന് ഗ്രീൻ സ്റ്റോം ഫൗണ്ടേഷൻ സ്ഥാപകൻ ദിലീപ് നാരായണൻ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട 24 ചിത്രങ്ങളുടെ പ്രദർശനം www.greenstorm.greenൽ കാണാം.
Show Full Article
TAGS:LOCAL NEWS 
Next Story