Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രായിക്കര പാലത്തില്‍...

പ്രായിക്കര പാലത്തില്‍ വിള്ളൽ

text_fields
bookmark_border
മാവേലിക്കര: മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയില്‍ അച്ചന്‍കോവിലാറിന് കുറുകെയുള്ള പ്രായിക്കര പാലത്തില്‍ വിള്ളല്‍. അഞ്ചിലേറെ ഭാഗങ്ങളിലാണ് വിള്ളല്‍ കാണപ്പെട്ടത്. മാവേലിക്കര ഭാഗത്തെയും ചെറുകോല്‍ ഭാഗത്തെയും അപ്രോച്ച് റോഡുകളും താഴ്ന്ന നിലയിലാണ്. കനത്തെ മഴയെ തുടര്‍ന്ന് അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്ന നിലയിലാണ് ഇപ്പോള്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് വിള്ളലുകള്‍ യാത്രികരുടെ ശ്രദ്ധയില്‍പെടുന്നത്. മാവേലിക്കര ഭാഗത്തുനിന്നും കയറുന്ന അപ്രോച്ച് റോഡും പാലവും സമാന്തരമായിരുന്നതിനാല്‍ യാത്ര സുഗമമായിരുന്നു. എന്നാല്‍, സ്ഥിരം യാത്രക്കാരാണ് പാലത്തിലേക്ക് കയറിയപ്പോള്‍ വാഹനത്തിനുണ്ടായ കുലുക്കം ശ്രദ്ധിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. അച്ചന്‍കോവിലാറ്റിലെ മണല്‍വാരല്‍ പാലത്തി​െൻറ ബലക്ഷയത്തിന് കാരണമാകുന്നതായി നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, കാലവര്‍ഷം കടുത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞതോടെയാണ് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലത്തിന് കുലുക്കമുള്ളതായും പറയപ്പെടുന്നു. കോണ്‍ക്രീറ്റ് സ്പാനുകള്‍ കൂടിച്ചേരുന്ന ഭാഗത്താണ് വിള്ളല്‍ വര്‍ധിച്ചത്. സ്പാനുകളുടെ സംഗമസ്ഥാനത്ത് ടാറിങ്ങിലാണ് വിള്ളലുകള്‍ കാണപ്പെട്ടത്. അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലത്തി​െൻറ തൂണുകളില്‍ ഉണ്ടാകുന്ന ശക്തമായ വെള്ളത്തി​െൻറ തള്ളല്‍ മൂലമാണ് വിള്ളല്‍ വര്‍ധിക്കുന്നതെന്നാണ് സംശയം. മാവേലിക്കര നഗരസഭയെയും ചെന്നിത്തല പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം 1959 മേയ് മൂന്നിനാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. പാത ഇടിഞ്ഞുതാഴുന്നതും വിള്ളലും അടിയന്തരമായി പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയാറാകണമെന്നും സുരക്ഷ പരിശോധിച്ച് ആശങ്ക ഒഴിവാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പെരുമഴ ആഘോഷമാക്കി യുവാക്കളുടെ പന്തുകളി ചെങ്ങന്നൂർ: പെരുമഴക്കാലത്തെ അവധി ദിനങ്ങൾ ആഘോഷമാക്കി യുവാക്കളും വിദ്യാർഥികളും. തിരുവൻവണ്ടൂർ പഞ്ചായത്തിലെ വനവാതുക്കരയിൽ കുത്തിയതോട് റോഡിൽ ഇപ്പോഴും വെള്ളെക്കട്ട് ഒഴിയാത്ത ഭാഗത്താണ് യുവാക്കൾ വാട്ടർ വോളിബാൾ കളികളിൽ വ്യാപൃതരായത്. വനവാതുക്കര ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപം കുത്തിയതോട് റോഡിലാണ് വാട്ടർ വോളിബാൾ കളി നടന്നുവരുന്നത്. മുട്ടറ്റം വെള്ളം ഇവിടെ റോഡിലുണ്ട്. സമീപ പ്രദേശത്തുനിന്നും കുട്ടികൾ ധാരാളം എത്തിയിരുന്നു. കൂടാതെ കാണികളായി ഒട്ടനവധി പേരുമുണ്ട്. കലാലയങ്ങളിൽ പഠനമില്ലാത്തതും ട്യൂഷൻ സ​െൻററുകളിലും മറ്റും പോകുന്നതിന് പ്രതികൂലമായ കാലാവസ്ഥയും ആയതോടെ പലർക്കും വിനോദത്തിന് അവസരമൊരുങ്ങുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story