Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്ടർ ദുരിതാശ്വാസ...

കലക്ടർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

text_fields
bookmark_border
ആലപ്പുഴ: കലക്ടർ എസ്. സുഹാസ് കുട്ടനാട് കരുമാടിയുൾപ്പടെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സൗകര്യങ്ങൾ ക്യാമ്പ് അംഗങ്ങളോട് ചോദിച്ചറിഞ്ഞു. ക്യാമ്പിൽ പാചക വാതകം, പാത്രങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലെ സൗകര്യങ്ങളും പോരായ്മകളും വിലയിരുത്തി ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കാൻ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ക്യാമ്പുകളിൽ ആവശ്യമായ മരുന്നുകൾ എത്തിക്കാൻ ഡി.എം.ഒക്കും നിർദേശം നൽകി. കലക്ടറുടെ നിർദേശപ്രകാരം െഡപ്യൂട്ടി കലക്ടർ കെ. ശ്രീലത ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. തഹസിൽദാർ (എൽ.ആർ), ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർമാർ തുടങ്ങിയവരും ഡെപ്യൂട്ടി കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തുറന്ന ക്യാമ്പ് ഉൾപ്പെടെ 46 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. മണ്ഡലത്തി​െൻറ പടിഞ്ഞാറൻ മേഖലകളായ ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം. മുളക്കുഴ, വെൺമണി പാണ്ടനാട്, തിരുവൻവണ്ടൂർ, പുലിയൂർ മേഖലകളിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. പനി ബാധിച്ചവർക്കും മറ്റ് രോഗികൾക്കും വൈദ്യസഹായം നൽകി. മാന്നാർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സാബു സുഗത​െൻറ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത കാർഷിക വിളകളും പൂർണമായും നശിച്ചു. അച്ചൻകോവിൽ, പമ്പ നദികൾ ഒഴുകുന്ന പ്രദേശമായതിനാൽ റോഡുകളിൽ വെള്ളം കയറിയതിനാൽ വാഹനഗതാഗതം നിലച്ചു. വെള്ളക്കെട്ടില്‍ അകപ്പെട്ട കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി ചെങ്ങന്നൂർ: കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ അകപ്പെട്ട കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ബുധനൂർ പഞ്ചായത്തിലെ എണ്ണക്കാട് തൈയൂര്‍ ആബുകുടിയില്‍ കിഴക്കേതില്‍ വീട്ടിൽ പ്രദീപ് (45), കോമിലേത്ത് കിഴക്കേതില്‍ സുകുമാരന്‍ എന്നിവരുടെ കുടുംബങ്ങളിലെ അംഗങ്ങളെയാണ് മാവേലിക്കര ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. കാലില്‍ ഓപറേഷന്‍ കഴിഞ്ഞ് വിശ്രമിക്കുന്ന പ്രദീപും അർബുദ രോഗിയായ സുകുമാരനും മുറിവില്‍ വെള്ളം വീഴാന്‍ ഇടയാകുമെന്ന ഭയത്താല്‍ വരാന്‍ കൂട്ടാക്കിയില്ല. ഇവരുടെ പേരക്കുട്ടികളടക്കം സരിത, രാധിക, സുനിത എന്നിവരെയുമാണ് രക്ഷപ്പെടുത്തിയത്. വലിയ പ്ലാസ്റ്റിക് വടം പാടത്തി​െൻറ വശത്തെ മരത്തില്‍ കെട്ടിയശേഷം വടത്തില്‍ പിടിച്ച് കഴുത്തറ്റംവരെയുള്ള വെള്ളത്തിലൂടെ നീന്തിയാണ് ഇവരുടെ വീട്ടിലെത്തിയത്. പിന്നീട് അംഗങ്ങളെ വലിയ വാഹനത്തി​െൻറ കാറ്റടിച്ച ട്യൂബില്‍ പലക ഇട്ടശേഷം കയറ്റിയിരുത്തി വെള്ളത്തിലൂടെ കരക്കെത്തിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന പകല്‍വീട്ടിലെ ദുരിതാശ്വാസ ക്യാമ്പിലാക്കി. മാവേലിക്കര ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫിസര്‍ ത്വാഹ, സുധീര്‍ വര്‍ഗീസ്, സതീശ്, രാഹുല്‍, കബീര്‍ ആദര്‍ശ്, രാജേഷ്, രാജന്‍, കോശി വര്‍ഗീസ്, അരുണ്‍, മാന്നാര്‍ എസ്‌.ഐ കെ.എല്‍. മഹേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായി.
Show Full Article
TAGS:LOCAL NEWS 
Next Story