Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവള കരാർ...

വിമാനത്താവള കരാർ ജീവനക്കാർ ​സമരത്തിന്

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവള കരാർ ജീവനക്കാർ ബോണസ് ആവശ്യപ്പെട്ട്്്് സമരത്തിന്. 20 ശതമാനം ബോണസും 10 ശതമാനം പെർഫോർമെൻസ് അലവൻസും നൽകണമെന്നാവശ്യപ്പെട്ട്്് വിമാനത്താവളത്തിലെ 20ഓളം കരാർസ്ഥാപനങ്ങൾക്ക്്് നോട്ടീസ് നൽകിയതായി കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)പ്രസിഡൻറ് വി.പി. ജോർജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. അർഹമായ പരിഗണന കിട്ടിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങും. വിമാനത്താവളത്തിൽ വിവിധ സ്ഥാപനങ്ങളിൽ അയ്യായിരത്തോളം കരാർ ജീവനക്കാരുണ്ട്്. ഇവർക്ക് അർഹമായ പരിഗണന തൊഴിൽ സ്ഥാപനങ്ങളിൽനിന്ന് ലഭിക്കുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സിയാലും ഇടപെടുന്നില്ലെന്ന്്് യൂനിയൻ ആരോപിച്ചു. 21ന് നായത്തോട് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ തൊഴിലാളികളുടെ സമ്മേളനത്തിൽ ഭാവിപരിപാടികൾ തിരുമാനിക്കും. രാവിലെ പത്തിന് അൻവർ സാദത്ത്് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂനിയൻ പ്രസിഡൻറ് വി.പി. ജോർജ് അധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ യൂനിയൻ ഭാരവാഹികളായ കെ.ടി. കുഞ്ഞുമോൻ, ജീമോൻ കയ്യാല, സിജോ തച്ചപ്പിള്ളി, മുഹമ്മദ് താഹിർ, സീന ശശി, ആൻറണി ജോർജ്, എൽദോ മത്തായി എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story