Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസില്‍...

മഹാരാജാസില്‍ പ്രോജക്ട് ഫെലോ

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് ബോട്ടണി വിഭാഗം അസി. പ്രഫസര്‍ ഡോ. സ്റ്റീഫന്‍ സെക്യൂറയുടെ സമയബന്ധിത കെ.എസ്.സി.എസ്.ടി.ഇ റിസർച് പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയെ ആവശ്യമുണ്ട്. കേരളത്തിലെ ലൈക്കനുകളുടെ വർഗീകരണവും സംരക്ഷണവും ആസ്പദമാക്കിയുള്ള ഗവേഷണമാണ് വിഷയം. മൂന്നുവര്‍ഷമാണ് കാലാവധി. ഫെലോഷിപ്പ് 22,000 രൂപ. പി.ജി ബോട്ടണി, പ്ലാൻറ് സയന്‍സ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വനമേഖലയില്‍ ഫീല്‍ഡ്വര്‍ക്കിലുള്ള മുന്‍പരിചയം അഭിലഷണീയം. അസ്സല്‍ രേഖകളുമായി 24ന് രാവിലെ 10ന് പ്രിന്‍സിപ്പൽ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക് www.maharajas.ac.in കരിയേഴ്‌സ് ലിങ്ക് സന്ദര്‍ശിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story