Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുഫോസില്‍ എം.ടെക്...

കുഫോസില്‍ എം.ടെക് സ്‌പോട്ട് അഡ്മിഷന്‍

text_fields
bookmark_border
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയില്‍ (കുഫോസ്) എം.ടെക്, എം.എസ്സി കോഴ്‌സുകളില്‍ സംവരണ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ശനിയാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പനങ്ങാടുള്ള സർവകലാശാല ആസ്ഥാനത്ത് രാവിലെ പത്തിനാണ് സ്‌പോട്ട് അഡ്മിഷന്‍. എസ്.സി, എസ്.ടി, ഒ.ഇ.സി, മത്സ്യബന്ധന തൊഴിലാളികളുടെ മക്കള്‍, എന്‍.ആര്‍.ഐ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ പൊതുവിഭാഗത്തിലെ വിദ്യാർഥികള്‍ അടക്കുന്ന ഫീസും രണ്ടായിരം ഡോളറോ തത്തുല്യമായ തുകയോ കൂടി പ്രത്യേക ഫീസായി ഒറ്റത്തവണ അടക്കണം. ആദ്യ സെമസ്റ്റര്‍ ഫീസിനോട് ഒപ്പമാണ് ഈ പ്രത്യേക ഫീസ് അടക്കേണ്ടത്. കുഫോസി​െൻറ പ്രവേശന പരീക്ഷ എഴുതാത്തവരെയും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കും. താല്‍പര്യമുള്ള വിദ്യാർഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സംവരണ അര്‍ഹത തെളിയിക്കുന്ന രേഖയും സഹിതം 9.30ന് ഹാജരാകണം. ഒഴിവുകള്‍ ഉള്ള കോഴ്‌സുകളും സീറ്റുകളുടെ ലഭ്യതയും അറിയാന്‍ കുഫോസ് വെബ്സൈറ്റ് www.kufos.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0484-2701085, 2703782
Show Full Article
TAGS:LOCAL NEWS 
Next Story