Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേമ്പനാട്ടുകായലിൽ...

വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തം; നിരവധി വീടുകൾ വെള്ളത്തിൽ

text_fields
bookmark_border
പൂച്ചാക്കൽ: ശക്തമായ മഴയെത്തുടർന്ന് വേമ്പനാട്ടുകായലിലും വേലിയേറ്റം ശക്തമാകുന്നു. അരൂക്കുറ്റി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, തൈക്കാട്ടുശേരി പഞ്ചായത്ത് പരിധികളിലെ ആയിരത്തിലേറെ വീടുകളാണ് വെള്ളത്തിലായത്. കഴിഞ്ഞദിവസങ്ങളിൽ മിക്കയിടത്തും വെള്ളം ഒഴുകിപ്പോകാതെ മുറ്റത്ത് കിടന്നപ്പോൾ കായലോരവാസികൾക്ക് അത്ര ദുരിതമുണ്ടായിരുന്നില്ല. എന്നാൽ, വേലിയേറ്റം ശക്തമായതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായി. ഇവിടുത്തെ താമസക്കാരിലധികവും പട്ടികവിഭാഗത്തിൽപ്പെട്ടവരാണ്. വീടുകളിൽ മുഴുവൻ വെള്ളം കയറി അകത്ത് കടക്കാൻ പോലും സാധിക്കുന്നില്ല. പുറംചിറകളും കൽക്കെട്ടും കവിഞ്ഞുകയറുന്ന വെള്ളം തിരികെ ഒഴുകിപ്പോകാത്തതാണ് തീരവാസികളെ പ്രായാസത്തിലാക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികൃതരും സന്ദർശനം നടത്തി ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. പള്ളിപ്പുറം പല്ലിവേലി ഗവ. എൽ.പി.എസ്, തൈക്കാട്ടുശ്ശേരി തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഉളവെയ്പ്പ് ഗവ. എൽ.പി.എസ്, പാണാവള്ളി പള്ളിവെളി എം.എ.എം എൽ.പി.എസ്, തൃച്ചാറ്റുകുളം എൽ.പി.എസ്, അരൂക്കുറ്റി നദ്വത്ത് എൽ.പി.എസ് എന്നിവിടങ്ങളിലായി നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തത്. ഇവർക്ക് ഭക്ഷണം, മരുന്ന് എന്നിവ അധികൃതർ നൽകിവരുന്നു. സുരക്ഷിതത്വം ഉറപ്പുവരുത്താൻ പൊലീസും ക്യാമ്പുകൾ സന്ദർശിച്ചു. വെള്ളക്കെട്ട് കുറഞ്ഞ വീടുകളിലെ ചില കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് പോയിരുന്നു. ആരോഗ്യ വകുപ്പ് നേതൃത്വത്തിൽ ക്യാമ്പുകളിൽ ബോധവത്കരണവും മരുന്ന് വിതരണവും നടത്തി. പാണാവള്ളിയിലെ പുതിയ ബോട്ട് സ്റ്റേഷനിൽ ചോർച്ച പൂച്ചാക്കൽ: പാണാവള്ളി ബോട്ട് ജെട്ടിയിൽ പണിത ജലഗതാഗത വകുപ്പി​െൻറ പുതിയ ബോട്ട് സ്റ്റേഷൻ കെട്ടിടത്തിൽ ചോർച്ച. മുകളിലെ നിലയിൽ ജീവനക്കാരുടെ മുറിയിലാണ് ഭിത്തിയിൽനിന്ന് വെള്ളം കിനിഞ്ഞിറങ്ങുന്നത്. ചിലയിടത്ത് വാർക്കകമ്പികളും തെളിഞ്ഞുകാണാം. 1.5 കോടിയോളം രൂപ ചെലവഴിച്ച് മൂന്നുമാസം മുമ്പ് പ്രവർത്തനം ആരംഭിച്ച കെട്ടിടമാണ് മഴയിൽ ചോരുന്നത്. ചോർച്ചയുള്ള ഭാഗത്ത് വെള്ളം ശേഖരിക്കാൻ ബക്കറ്റുകൾ െവച്ചിരിക്കുകയാണ്. മുകളിലെ നിലയിൽ വശങ്ങളിൽ സംരക്ഷണത്തിന് ഗ്ലാസുകൾ സ്ഥാപിക്കാത്തതിനാൽ കാറ്റടിച്ചും മഴവെള്ളം ഓഫിസിനകത്തേക്ക് കയറുന്നുണ്ട്. ഇത് വെള്ളക്കെട്ടിനും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജലഗതാഗത വകുപ്പ് ഡയറക്ടർ കെട്ടിട നിർമാണ ഏജൻസിയായ ഇറിഗേഷൻ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടിയില്ല. 'മഴക്കാഴ്ചകൾ' ഫോട്ടോഗ്രഫി മത്സരം പൂച്ചാക്കൽ: മലർവാടി-ടീൻ ഇന്ത്യ പാണാവള്ളി യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ 'മഴക്കാഴ്ചകൾ' ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. മഴക്കെടുതികൾ, വേറിട്ട കാഴ്ചകൾ തുടങ്ങിയവ പരിഗണിക്കും. ഹൈസ്കൂൾതലം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മഴയുമായി ബന്ധപ്പെട്ട ഫോട്ടോയെടുത്ത് 9495496154 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ഒരാൾ ഒരു ഫോട്ടോ മാത്രമേ അയക്കാൻ പാടുള്ളൂ. അയക്കുന്നവരുടെ പേര്, പഠിക്കുന്ന ക്ലാസ്, സ്കൂൾ എന്നിവ കൂടി ചേർക്കണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ഇൗമാസം 25ന് വൈകീട്ട് അഞ്ച്. മൂന്നുപേർക്ക് സമ്മാനം നൽകും. ഫോൺ: 7012915237.
Show Full Article
TAGS:LOCAL NEWS 
Next Story