Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴപോലെ അമ്പലപ്പുഴ

പുഴപോലെ അമ്പലപ്പുഴ

text_fields
bookmark_border
അമ്പലപ്പുഴ: മഴയും കിഴക്കന്‍വെള്ളത്തി​െൻറ വരവും ശക്തമായതോടെ അമ്പലപ്പുഴയിലെ വിവിധകേന്ദ്രങ്ങള്‍ വെള്ളത്തിലായി. നിരവധി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിരവധി പാടശേഖരങ്ങളും വെള്ളത്തിലാണ്. ശക്തമായ കാറ്റില്‍ മരംവീണ് വീട് തകര്‍ന്നു. പുറക്കാട് പഞ്ചായത്തില്‍ എട്ട് കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങള്‍ തുറന്നു. രണ്ടാംവാര്‍ഡില്‍ കൂണിത്തുംപറമ്പ്, 88ാം നമ്പര്‍ എസ്.എ ന്‍.ഡി.പി ഹാള്‍, കോയില്‍പ്പറമ്പ്, പുത്തന്‍ചിറ, മുതിരപ്പറമ്പ്, കുരുവിക്കാട് വേലി, മൂന്നാം വാര്‍ഡ് കരൂർ കിഴക്ക് ഗ്രാമസേവ സമിതി എന്നിവിടങ്ങളിലായി 275 കുടുംബങ്ങളിലെ 1309 പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തി​െൻറ കിഴക്കന്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ വിവിധയിടങ്ങളിലായി 16 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് 3300 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീരപ്രദേശങ്ങളിലെ ഒന്ന്, 12, 15 വാര്‍ഡുകളിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടാണ്. ആവശ്യമെങ്കില്‍ ഇവിടെയും ക്യാമ്പുകൾ ആരംഭിക്കും. കട്ടക്കുഴി, കരിങ്ങാലിത്തറ, പുളിക്കല്‍പാടം, പാലൂക്കരി, അമ്പലപ്പുഴ, നടക്കേ മേലത്തുങ്കരി തുടങ്ങി വിതകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ട പാടങ്ങള്‍ വെള്ളത്തിലായി. വിവിധയിടങ്ങളിലെ ഏക്കറുകണക്കിന് കരകൃഷിയും നശിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ 88 കുടുംബങ്ങളില്‍നിന്ന് 355 പേരെ വിരുത്തുവേലി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 10, 11 വാര്‍ഡുകളില്‍നിന്ന് 631 കുടുംബങ്ങളെ 57ാം നമ്പര്‍ അംഗൻവാടിയിലും സമീപ സ്ഥലങ്ങളിലും മാറ്റിപ്പാര്‍പ്പിച്ചു. ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലെ വിവിധയിടങ്ങളില്‍ 1300ഓളം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ദുരിതത്തിലാണ്. നാലാംവാര്‍ഡിലെ മുക്കയില്‍ ജങ്ഷന് സമീപം 50ഓളം കുടുംബങ്ങൾക്ക് കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങൾ തുറന്നു. ശക്തമായ കാറ്റില്‍ നാലാം വാര്‍ഡില്‍ പുത്തന്‍പുരക്കല്‍ കുഞ്ഞുകുഞ്ഞി​െൻറ വീടിന് മുകളില്‍ മാവ് കടപുഴകിവീണു. മേല്‍ക്കൂരയിലെ ഓടും തടി ഉപകരണങ്ങളും തകര്‍ന്നു. വീടിനോട് ചേര്‍ന്ന ശുചിമുറിയും തകര്‍ന്നു. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ച്, ആറ്, ഏഴ് വാര്‍ഡുകളിലെ 11 ഇടങ്ങളില്‍ കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. പുന്നപ്ര വടക്ക് പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാര്‍ഡുകളില്‍ ദുരിതത്തിലായ 70ഓളം കുടുംബങ്ങളെ പറവൂര്‍ ഇ.എം.എസ് കമ്യൂണിറ്റി ഹാളിലേക്കും നാലാം വാര്‍ഡിലെ കളര്‍കോട് ഭാഗത്ത് വെള്ളത്തിലായ 50 കുടുംബങ്ങളെ പേരൂര്‍ കോളനിയിലെ സാംസ്‌കാരിക നിലയത്തിലേക്കും 11ാം വാര്‍ഡിലെ 40 കുടുംബങ്ങളെ സ​െൻറ് ജോസഫ് ഫൊറോന പാരിഷ്ഹാളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story