Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴ ശക്തം; റോഡുകൾ...

മഴ ശക്തം; റോഡുകൾ തകരുന്നു, അപകടം പതിവായി

text_fields
bookmark_border
പൂച്ചാക്കൽ: ജില്ലയിൽ ശക്തമായി തുടരുന്ന മഴ താങ്ങാനാകാതെ റോ‍ഡുകൾ തകർച്ചയിൽ. ഇത്തവണത്തെ കാലവർഷം റോഡുകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. കോരിച്ചൊരിയുന്ന മഴയിൽ റോഡുകൾ കുതിർന്നതോടെ തകർച്ചക്ക് ആക്കം കൂടി. ജലം ഒഴുകിപ്പോകാൻ മികച്ച ചാൽ സംവിധാനം ഇല്ലാത്ത റോഡുകൾ ഓരോദിവസവും തകർ‌ന്നടിയുകയാണ്. ചേർത്തല-അരൂക്കുറ്റി റോഡി​െൻറ വിവിധ പ്രദേശങ്ങളിലെ റോഡുകൾ മഴമൂലം പൊളിയുന്നുണ്ട്. മുൻവർഷങ്ങളി‍ൽ കാലവർഷം ശക്തമായ ദിവസങ്ങളിൽ ശരാശരി 30-40 മി.മീ. മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 70 മി.മീറ്ററിലധികം മഴയാണ് ലഭിക്കുന്നത്. ചില മേഖലകളിൽ ഇതിലധികമുണ്ട്. മഴ ഇതേതോതിൽ തുടർന്നാൽ വരുംദിവസങ്ങളിൽ ഇതര റോഡുകൾ കൂടി തകരുമെന്നും വകുപ്പ് പറയുന്നു. മഴയായതിനാൽ കോൺക്രീറ്റ് ചെയ്തുപോലും ഓട്ട അടക്കാനാകുന്നില്ല. ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ കോടികൾ മുടക്കി നന്നാക്കിയ അരൂക്കുറ്റി-അരൂർ റോഡ് ഉദ്ഘാടനം കഴിയുംമുമ്പേ തകർന്നു. ഇതോടെ യാത്ര വീണ്ടും ദുരിതത്തിലാവുകയും അപകടം പതിവാകുകയും ചെയ്തു. വലിയ അഴിമതിയാണ് നിർമാണത്തിൽ നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു. റോ‍ഡിൽ ചെറിയ കുഴിയുണ്ടെങ്കിൽ പോലും അതിലൂടെ ജലം ഇറങ്ങി പരിസരം മുഴുവൻ കുതിർന്ന് തകരുകയാണ്. വൈദ്യപരിശോധന ക്യാമ്പ് അമ്പലപ്പുഴ: ഉപജില്ലയിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് അമ്പലപ്പുഴ ബി.ആർ.സിയുടെ നേതൃത്വത്തിൽ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. ഏഴ് പഞ്ചായത്തുകളിലെ 59 സ്കൂളുകളിൽനിന്ന് വിദ്യാർഥികൾ പങ്കെടുത്തു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ശ്രവണ പരിമിതി, കാഴ്ച പരിമിതി, ചലന പരിമിതി, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ, പഠന വൈകല്യം ഉള്ളവർ എന്നിവർക്കായാണ് ക്യാമ്പ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ബൈജു, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ദീപ റോസ്, ബി.പി.ഒ ജി. സുമംഗലി, ഡോ. ശശികുമാർ, ട്രെയിനർ ബാബുനാഥ് എന്നിവർ സംസാരിച്ചു. മാവേലി സ്റ്റോർ ഉദ്ഘാടനം ഇന്ന് തുറവൂർ: പഞ്ചായത്തിലെ പള്ളിത്തോട്ടിൽ സപ്ലൈകോ പുതുതായി അനുവദിച്ച മാവേലിസ്റ്റോറി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർവഹിക്കും. എ.എം. ആരിഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.സി. വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ ആദ്യവിൽപന നിർവഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story