Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിൽ...

കുട്ടനാട്ടിൽ വെള്ളക്കെട്ടിൽ വീണ്​ പിഞ്ചുകുട്ടി മരിച്ചു

text_fields
bookmark_border
കുട്ടനാട്: വെള്ളപ്പൊക്ക കെടുതിയിൽ പിഞ്ചുകുഞ്ഞിന് വീട്ടുമുറ്റത്ത് ദാരുണ അന്ത്യം. മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് എടത്വ പഞ്ചായത്ത് 13ാം വാർഡ് പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫി​െൻറ മകൾ എയ്ഞ്ചലാണ് (രണ്ടര) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആേറാടെയായിരുന്നു സംഭവം. മകൾക്ക് മിഠായി നൽകിയശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് വീട്ടുമുറ്റത്തെ മുട്ടോളം വെള്ളത്തിൽ കുട്ടി വീണത്. കുട്ടിയെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടർന്നുള്ള തിരച്ചിലിൽ 15 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടുകിട്ടിയത്. വീടിന് മുൻവശത്തെ ഇടത്തോട് കരകവിഞ്ഞ് പാടത്തേക്കുള്ള ശക്തമായ ഒഴുക്കിലാണ് മൃതദേഹം ഒഴുകിപ്പോയത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പച്ച -ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മാതാവ്: ബീന. സഹോദരി: ആൻ.
Show Full Article
TAGS:LOCAL NEWS 
Next Story