Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്ര നടപടി

കേന്ദ്ര നടപടി ആശങ്കജനകം

text_fields
bookmark_border
മൂവാറ്റുപുഴ: മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസസമൂഹത്തിനുനേരെ കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന വിവേചനപരമായ നടപടികൾ ആശങ്കജനകമാണന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണ്. സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ വലിയ മതിപ്പോടും ആദരവോടുംകൂടിയാണ് രാജ്യവും ലോകവും വിലയിരുത്തുന്നത്. അത്തരമൊരു സമൂഹത്തെ അവഹേളിക്കുവാൻവേണ്ടിയുള്ള വ്യാജപ്രചാരണങ്ങൾ സംശയകരമാണ്. മദർതെരേസയുടെ പ്രവർത്തനങ്ങളെപ്പോലും പരിഹസിക്കുന്ന നീക്കങ്ങൾ അപലപനീയമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story