Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാലവർഷക്കലിയിൽ...

കാലവർഷക്കലിയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്​ടം മൂന്ന് കോടി

text_fields
bookmark_border
മൂവാറ്റുപുഴ: കാല വർഷം കലിതുള്ളിയ മൂവാറ്റുപുഴയിൽ പൊതുമരാമത്ത് വകുപ്പിന് മാത്രം മൂന്ന് കോടി രൂപയുടെ നഷ്ടം. കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും നാഷനൽ ഹൈേവ അതോറിറ്റിക്ക് കീഴിലുള്ള റോഡുകളും തകർന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് മൂന്നുകോടി രൂപ ആവശ്യമായി വരുമെന്നാണ് പൊതുമരാമത്തി​െൻറ പ്രാഥമിക കണക്ക്. കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ പെരുവംമൂഴി മുതൽ കക്കടാശ്ശേരി വരെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷം രൂപയോളം വേണ്ടി വരും. എം.സി റോഡിലെ മണ്ണൂർ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണിക്കും 50 ലക്ഷം ചെലവുവരും. ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡുകളിലെ ബി.സി ടാറിങ്ങാണ് പല സ്ഥലത്തും മഴയെ തുടർന്ന് തകർന്നിരിക്കുന്നത്. ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ഭീമമായ തുക ചെലവ് വരും. ഇതിന് പുറമെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ- തൊടുപുഴ, മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി, വാളിയപ്പാടം - മാറാടി, വാളകം- മണ്ണൂർ, കുമാരമംഗലം - കല്ലൂർക്കാട്, കലൂർ - ചർച്ച്, നീറുമ്പുഴ- കല്ലൂർക്കാട്, വാഴക്കുളം - കോതമംഗലം, വെങ്ങല്ലൂർ - ഉൗന്നുകൽ, ചാത്തമറ്റം - മുള്ളരിങ്ങാട്, മൂവാറ്റുപുഴ- കാളിയാർ എന്നീ റോഡുകളെല്ലാം കാലവർഷത്തെ തുടർന്ന് സഞ്ചാരയോഗ്യ മല്ലാതായിരിക്കുകയാണ്. നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ 450 കിലോമീറ്റർ റോഡാണുള്ളത്. ഇതിൽ 200 കിലോമീറ്ററും തകർന്നു. എം.സി. റോഡിലെ മൂവാറ്റുപുഴ നെഹ്റു പാർക്ക് , വെള്ളൂർക്കുന്നം ജങ്ഷൻ ഭാഗത്ത് ടൈൽ പതിക്കുന്നതിന് നാഷനൽ ഹൈേവ അതോറിറ്റി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതി​െൻറ ടെൻഡർ നടപടികൾ പൂർത്തിയായി. പുളിഞ്ചോട് ജങ്ഷനിൽ മത്സ്യ മാർക്കറ്റിന് സമീപവും റോഡ് തുടർച്ചയായി തകരുന്നതിനാൽ ടൈൽ ഇടുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. എം.സി റോഡിലെ പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ വരെ നവീകരണത്തിന് 15 കോടി രൂപ എസ്റ്റിമേറ്റ് തയാറാക്കി ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി നിർമാണം നടത്തുന്നതിനുള്ള നടപടിക്രമങ്ങളും നടന്നുവരുകയാണ്. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story