Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്​ ചില...

കുട്ടനാട്​ ചില പ്രദേശങ്ങളിൽ വെള്ളക്കെട്ടിന്​ കുറവ്​

text_fields
bookmark_border
കുട്ടനാട്: മലവെള്ളത്തി​െൻറ വരവ് കുറഞ്ഞതോടെ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലും എടത്വ, തലവടി പഞ്ചായത്തുകളിലും ഉയര്‍ന്ന പ്രദേശങ്ങളിലെ ജലനിരപ്പിൽ കുറവ്. കൈനകരി, മുട്ടാര്‍, പുളിങ്കുന്ന്, കാവാലം, ചമ്പക്കുളം, രാമങ്കരി, വെളിയനാട് പഞ്ചായത്തുകളില്‍ വെള്ളപ്പൊക്ക ദുരിതം തുടരുന്നു. പ്രളയജലം കരകവിഞ്ഞൊഴുകിയതോടെ കിണറുകളിലടക്കം മലിനജലം നിറഞ്ഞു. വൈദ്യുതി മുടക്കവും പത്ര വിതരണം തടസ്സപ്പെട്ടതും കുട്ടനാടിന് പുറം ലോകവുമായുള്ള ബന്ധം നഷ്ടമാക്കി. ക്യാമ്പിലും കരപ്രദേശത്തെ ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ് കുട്ടനാട്ടുകാർ. പ്രധാനറോഡുകളിലടക്കം വെള്ളം കയറിയതോടെ ഉള്‍പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ വയോധികരെയും രോഗികളെയും വള്ളങ്ങളിലും മറ്റുമായി ബന്ധുവീടുകളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയില്‍നിന്ന് മങ്കൊമ്പ് വരെ കെ.എസ്.ആര്‍.ടി.സി. സര്‍വിസ് നടത്തിയിരുന്നു. പള്ളാത്തുരുത്തി, പൊങ്ങ എന്നിവിടങ്ങളില്‍ പാടശേഖരം കവിഞ്ഞ് വെള്ളം റോഡിലെത്തിയതോടെ ബുധനാഴ്ച കെ.എസ്.ആര്‍.ടി.സി. സര്‍വിസുകള്‍ പൂര്‍ണമായി മുടങ്ങി. കരമാര്‍ഗം ഗതാഗതം നിലച്ചതോടെ ആലപ്പുഴയിേലക്കെത്താന്‍ ജലഗതാഗതത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ. സ്കൂൾ കലോത്സവം: ശിൽപശാല സംഘടിപ്പിക്കും ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ശാസ്ത്രീയ നൃത്ത ഇനങ്ങളിൽ ശരിയായ അവബോധം സൃഷ്ടിക്കുന്നതിന് കേരള സംഗീത നാടക അക്കാദമിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ശിൽപശാല സംഘടിപ്പിക്കുന്നു. ശിൽപശാല 21,22 തീയതികളിൽ ജവഹർ ബാലഭവൻ ഹാളിലും ഗവ. മോഡൽ എച്ച്.എസ്. എൽ.പി സ്കൂളിലുമായി നടത്തും. ഫോൺ: 94477 00723.
Show Full Article
TAGS:LOCAL NEWS 
Next Story