Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിൽരഹിത വേതന വിതരണം

തൊഴിൽരഹിത വേതന വിതരണം

text_fields
bookmark_border
ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം വ്യാഴം, വെള്ളി ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പാണാവള്ളി: പാണാവള്ളി ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം 25, 26 തീയതികളിൽ വിതരണം ചെയ്യും. റോൾ നമ്പർ ഒന്ന് മുതൽ 1225 വരെ 25നും 1226 മുതൽ 2550 വരെയുള്ളവർക്ക് 26നുമാണ് വിതരണം. ഗുണഭോക്താക്കൾ രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ പുതിയ റേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും സഹിതം പാണാവള്ളി പഞ്ചായത്തിൽ ഹാജരായി വേതനം കൈപ്പറ്റണം. െഎ.എസ്.എം കേരള ഇസ്ലാമിക് സെമിനാർ 21ന് ആലപ്പുഴ: കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) യുവജന വിഭാഗമായ െഎ.എസ്.എം 'വക്കം അബ്ദുൽ ഖാദർ മൗലവി, എഴുത്ത്, വായന, ഇടപെടൽ' വിഷയത്തിൽ കേരള ഇസ്ലാമിക് സെമിനാർ 21, 22 തീയതികളിൽ റെയ്ബാൻ ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ഇതിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പി.കെ. മുഹമ്മദ് മദനി, മുഹമ്മദ് ഹാഷിം (മുഖ്യ രക്ഷാധികാരികൾ), റഷീദ് ഉസ്മാൻ സേട്ട് (ചെയർമാൻ), കെ.എ. മക്കാർ മൗലവി (വൈസ് ചെയർ.), ഒ.എം. ഖാൻ, എം. കാസിം കുന്നുംപുറം (രക്ഷാധികാരികൾ), അഹമദ് അനസ് മൗലവി (ജനറൽ കൺ), ഷാഫി ഇബ്നു കാസിം, ഷിബു ബാബു (കൺ.).
Show Full Article
TAGS:LOCAL NEWS 
Next Story