Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്പൈസസ് ബോര്‍ഡ്: ഡോ....

സ്പൈസസ് ബോര്‍ഡ്: ഡോ. ഷണ്‍മുഖ സുന്ദരം ചുമതലയേറ്റു

text_fields
bookmark_border
കൊച്ചി: സ്പൈസസ് ബോര്‍ഡ് സെക്രട്ടറിയായി ഡോ. ഷണ്‍മുഖ സുന്ദരം ചുമതലയേറ്റു. 1997 ബാച്ച് ഉത്തര്‍പ്രദേശ് കാഡര്‍ ഉദ്യോഗസ്ഥനാണ്. കൃഷിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. സുന്ദരം 2016 ആഗസ്റ്റ് മുതല്‍ ചെന്നൈയിലെ മദ്രാസ് എക്സ്പോര്‍ട്ട് േപ്രാസസിങ് സോണ്‍(എം.പി.ഇ.ഇസഡ്) പ്രത്യേക സാമ്പത്തിക മേഖലയുടെ െഡവലപ്മ​െൻറ് കമീഷണറായി സേവനമനുഷ്ഠിക്കുകയാണ്. ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കലക്ടറായിരുന്ന അദ്ദേഹം സംസ്ഥാന ഹൗസിങ് ആന്‍ഡ് ഡെവലപ്മ​െൻറ് കമീഷണറായും ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്രസര്‍വിസിലിരിക്കെ കോഫി ബോര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവയുടെ ചെയര്‍മാ​െൻറ അധികച്ചുമതലയും വഹിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story