Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമന്യു വധം:...

അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയിൽ

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡൻറും മൂന്നാം വർഷ അറബിക് സാഹിത്യ ബിരുദ വിദ്യാർഥിയുമായ ആലപ്പുഴ അരുക്കൂറ്റി വടുതല ജാവേദ് മൻസിലിൽ മുഹമ്മദാണ് (20) പൊലീസി​െൻറ പിടിയിലായത്. കേരള-കർണാടക അതിർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്. കേസിൽ പ്രധാന പ്രതികളായ നാലുപേർകൂടി കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണെന്ന് പൊലീസ് പറയുന്നു. ഇടുക്കി വട്ടവടയിലെ വീട്ടിലായിരുന്ന അഭിമന്യുവിനെ സംഭവദിവസം കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണ്. സംഭവശേഷം മുഹമ്മദ് കൂട്ടു പ്രതികൾക്കൊപ്പം ഒളിവിലായിരുന്നു. ഗോവയിൽ ഒളിവിൽ കഴിെഞ്ഞന്നും പറയപ്പെടുന്നു. കേരള-കർണാടക അതിർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ ബുധനാഴ്ച രാവിലെ 10.15ഓടെ കൊച്ചിയിലെത്തിച്ചു. പിടിയിലായ മറ്റ് നാലുപേർക്കൊപ്പമാണ് മുഹമ്മദിനെയും ചോദ്യം ചെയ്യുന്നത്. അതേസമയം, കസ്റ്റഡിയിലുള്ള മറ്റ് പ്രതികളുടെ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രധാന പ്രതികൾ പിടിയിലായതോടെ ആരാണ് അഭിമന്യുവിനെ കുത്തിയതെന്നും എന്തിനുവേണ്ടിയാണെന്നതും ഉൾപ്പെടെ വ്യക്തമാകും. ഒളിവിൽ താമസിക്കാൻ സൗകര്യമൊരുക്കിയവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡൻറും എസ്.ഡി.പി.ഐ വടുതല യൂനിറ്റ് സെക്രട്ടറിയുമാണ് മുഹമ്മദ്. സംഭവത്തിനുപിന്നാലെ മുഹമ്മദി​െൻറ കുടുംബവും ഒളിവിലാണ്. കഴിഞ്ഞദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി അംഗമായ ആദിലിെന ചോദ്യം ചെയ്തതിൽ നിന്നാണ് മുഹമ്മദിനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലഭ്യമായത്. കൊലപാതക സംഘത്തിൽ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഇവരിൽ മുഹമ്മദ് ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികളെ സഹായിച്ച തലശ്ശേരി സ്വദേശി ഷാനവാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മുഹമ്മദി​െൻറ അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story