Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രൂപ്പുപോരിനെ...

ഗ്രൂപ്പുപോരിനെ തുടർന്ന് കൗൺസിൽ യോഗം പിരിഞ്ഞു

text_fields
bookmark_border
കൂത്താട്ടുകുളം: നഗരസഭയിൽ കോൺഗ്രസ് ഗ്രൂപ്പുപോരിനെ തുടർന്ന് കൗൺസിൽ യോഗം േക്വാറം തികയാതെ പിരിഞ്ഞു. ഗ്രൂപ്പുകളിയുടെ ഭാഗമായി ചെയർമാൻ സ്ഥാനം വീതംെവക്കുന്നതിലും സ്ഥാനത്തിനുവേണ്ടി വടംവലികൂടി നഗരസഭ ഭരണം തകർത്തതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചിരുന്നു. എ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളും കോൺഗ്രസ് വിമതനും കൂടി യോഗം ബഹിഷ്കരിച്ചതോടെ േക്വാറം തികയാതെ വരുകയായിരുന്നു. മുൻ ധാരണപ്രകാരം ചെയർമാനായിരുന്ന ബിജു ജോൺ രാജിെവച്ച ഒഴിവിലേക്ക് 26നാണ് തെരഞ്ഞെടുപ്പ്. എ ഗ്രൂപ് വിട്ട് ഐ ഗ്രൂപ്പിൽ ചേർന്ന കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കൂടിയായ പി.സി. ജോസിനെ ചെയർമാനാക്കാനാണ് ഐ ഗ്രൂപ് തീരുമാനം. എന്നാൽ, രണ്ട് സ്ഥാനങ്ങളും കൂടി ഐ ഗ്രൂപ്പിന് നൽകാനാകില്ല എന്ന നിലപാടിലാണ് എ ഗ്രൂപ്. മണ്ഡലം പ്രസിഡൻറ് സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും അവസാന ഒരുവർഷം ചെയർമാൻ സ്ഥാനവും വേണമെന്ന നിലപാടിലാണ് എ ഗ്രൂപ്. കൈവശമുള്ള പദവികളൊന്നും നൽകുവാൻ ആവില്ല എന്ന നിലപാടിലാണ് ഐ ഗ്രൂപ്. യു.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടാക്കാനായി നഗരസഭ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ ധാരണ അനുസരിച്ച് കോൺഗ്രസ് റിബൽ റോയ് എബ്രഹാം ആണ് ഇപ്പോൾ ചെയർമാൻ ആകേണ്ടത്. എന്നാൽ പി.സി. ജോസ് മിനിറ്റ്സ് തിരുത്തി മൂന്നാം സ്ഥാനത്ത് അദ്ദേഹത്തി​െൻറ പേര് ചേർത്തതായി റോയി എബ്രഹാം ആരോപണമുന്നയിച്ചിട്ടുണ്ട്. ഗ്രൂപ്പുപോരി​െൻറ പേരിലുള്ള ഭരണസ്തംഭനം അനുവദിക്കാനാകില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ഭരണം ൈകയാളുന്നവർ പരസ്പരം ഏറ്റുമുട്ടി ജനകീയ പ്രശ്നങ്ങളിൽ തീരുമാനമെടുക്കാതെ പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നതായി എൽ.ഡി.എഫ് ആരോപിച്ചു. അടിയന്തര വിഷയങ്ങളിൽ നടപടികൾ കൈക്കൊള്ളാൻ 21ന് കൗൺസിൽ യോഗം ചേരണമെന്നും ഇവർ ആവശ്യപ്പെട്ടു. നഗരസഭയുടെ സ്തംഭനാവസ്ഥക്ക് കോൺഗ്രസ് മറുപടി പറയണമെന്നും പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ. സുരേന്ദ്രനാഥ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story