Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.സി റോഡ് ബൈപാസ്...

എം.സി റോഡ് ബൈപാസ് പൊട്ടിപ്പൊളിഞ്ഞു

text_fields
bookmark_border
മൂവാറ്റുപുഴ: എം.സി റോഡി​െൻറ പ്രധാന ബൈപാസായ ആരക്കുഴ പെരുമ്പല്ലൂർ പള്ളിപ്പടി മുതൽ മുതുകല്ല് വരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞു. രണ്ട് കിലോമീറ്റർ റോഡാണ് കുണ്ടും കുഴിയുമായി കാൽനടപോലും ദുസ്സഹമായിരിക്കുന്നത്. 12 സ്വകാര്യ ബസുകളും നൂറുകണക്കിന് വാഹനങ്ങളും ദിവസവും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ സർവിസുകൾ നിർത്തിവെക്കാനുള്ള തീരുമാനത്തിലാണ് സ്വകാര്യ ബസ് ജീവനക്കാർ. ഓട്ടോറിക്ഷപോലും സർവിസ് നടത്താത്ത സ്ഥിതിയാണ്. ബസുകൾ സർവിസ് നിർത്തിയാൽ സാധാരണക്കാരായ ആയിരക്കണക്കിനാളുകൾ ദുരിതത്തിലാകും. ആറുമാസം മുമ്പാണ് അവസാനമായി റോഡ് അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ റോഡ് ഉപയോഗ ശൂന്യമായ വിധത്തിൽ തകർന്നു. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. മഴ കനത്തതോടെ റോഡ് തോടായി മാറിയ അവസ്ഥയിലാണ്. വെള്ളം നിറഞ്ഞുനിൽക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാക്കാനാകാതെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽെപടുന്നതും പതിവായിരിക്കുകയാണ്. മൂവാറ്റുപുഴയിൽനിന്ന് പാലാ, രാമപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴിയായതിനാൽ നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്ന് അടക്കം വരുന്നവർ ഇതുവഴിയാണ് പോകുന്നത്. എം.സി റോഡിലെ വളവും തിരിവും ഒഴിവാക്കാമെന്നതും ദൂരക്കുറവുണ്ടെന്നുള്ളതുമാണ് ഈ റൂട്ട് തെരഞ്ഞെടുക്കാൻ യാത്രക്കാരെ േപ്രരിപ്പിക്കുന്നത്. ഇതുവഴി പോകുന്നതുമൂലം നാലു കിേലാമീറ്റർ ലാഭിക്കാം. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story