Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറക്കരുത്​, നമുക്ക്​...

മറക്കരുത്​, നമുക്ക്​ അന്നം തരാനാണ്​ ഇവർ ആറുമാസം ജലജീവിയാകുന്നത്​

text_fields
bookmark_border
ആലപ്പുഴ: കൈനകരിക്കാരുടെ തൊമ്മിച്ചായന് 86 വയസ്സായി. 65 വർഷമായി കുട്ടനാടി​െൻറ തുടിപ്പറിഞ്ഞ് വിത്തെറിയുന്ന മണ്ണ് മണക്കുന്ന നല്ല ഒന്നാന്തരം കർഷകൻ. ഉള്ള ഭൂമി പാട്ടത്തിന് കൊടുക്കാതെ സ്വയം കൃഷിചെയ്ത് ജീവിക്കുന്നു. കൃഷിക്കാരൻ മാത്രമല്ല, നെഹ്റു ട്രോഫി വള്ളംകളിയിൽ 12 തവണ വിജയം നേടിയ യു.ബി.സി കൈനകരിയുടെ അമരക്കാരൻ കൂടിയാണ് അദ്ദേഹം. പുന്നമടയുടെ ഒാളപ്പരപ്പുകളുെട ആഴത്തിനൊപ്പം മനക്കരുത്തുള്ള ആൻറണി തോമസ് വലിയവീട്ടിൽ എന്ന തൊമ്മിച്ചായൻ ഇൗ പെരുമഴക്കാലത്ത് ഒരൽപം പതറി. കുട്ടനാട് ഇൗ കാലത്തിനിടക്ക് കണ്ടിട്ടില്ലാത്ത െവള്ളപ്പൊക്കവും മടവീഴ്ചയും തൊമ്മിച്ചായ​െൻറ വീട് മുഴുവൻ ചെളിവെള്ളത്തിനടിയിലാക്കി. ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി പാടവരമ്പിലെ മുക്കാലും മുങ്ങിയ വീടിന് കാവലിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ കുട്ടനാട്ടിലെ 120 പാടശേഖരങ്ങളിലെ കൃഷിയാണ് നശിച്ചത്. തോടുകൾ കരകവിഞ്ഞൊഴുകി. ഇരുപതിലധികം ബണ്ടുകൾ തകർന്നു. പാടവരമ്പുകളിൽ താമസിക്കുന്ന ആയിരത്തിലധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. കുറച്ചെങ്കിലും ഉയർന്ന പ്രദേശത്തുള്ള ഏതാനും വീടുകളുടെ ടെറസിലാണ് ഇവരെല്ലാം താമസിക്കുന്നത്. 99 വയസ്സുള്ള കമലാക്ഷിയമ്മ അടക്കമുള്ള വയോധികർ വീടി​െൻറ ടെറസിൽ തണുപ്പിൽ വിറച്ചിരിക്കുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന അഭിരാജും അമിതും അടക്കമുള്ള കുഞ്ഞുങ്ങൾ വെര മുതിർന്നവർക്കൊപ്പം കുത്തിയൊലിച്ചെത്തിയ െവള്ളം തടുത്തുനിർത്താൻ തോട്ടിൽനിന്ന് ചെളികുത്തി ബണ്ടി​െൻറ വിടവുകൾ അടക്കാനുള്ള ശ്രമത്തിലാണ്. വളർത്തുമൃഗങ്ങളും കോഴികളുമൊക്കെ കയറിനിൽക്കാൻ ഒരിടമില്ലാതെ മഴവെള്ളത്തിൽ നനഞ്ഞുകുതിർന്ന് നിൽക്കുന്ന കാഴ്ച ദയനീയമാണ്. സുന്ദരിപ്പാടത്തി​െൻറ അരികുചേർന്ന് ഒഴുകുന്ന കുട്ടമംഗലം തോടി​െൻറ ഇരുകരകളിലും താമസിക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവിടെയുള്ള 253 വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. സമീപത്തെ പരുത്തിവളവ് പാടശേഖരത്തിലെ 367.4 ഏക്കർ കൃഷി നശിച്ചു. ഇവിടെമാത്രം 212 കൃഷിക്കാരാണുള്ളത്. ഉമ്പിക്കാരം ആറുപങ്ക് പാടശേഖരവും സമീപത്തെ വീടുകളും പൂർണമായും നശിച്ചു. 'വെള്ളമിറങ്ങിയാലും ഞങ്ങൾക്ക് ഇൗ വീട്ടിൽ കയറാൻ പറ്റുമോ? പറ്റിപ്പിടിച്ച ചെളി കഴുകിക്കളയാൻതന്നെ ദിവസങ്ങളെടുക്കും. ആറുമാസം െവള്ളത്തിലും ആറുമാസം കരയിലും താമസിക്കാനാ ഞങ്ങടെ വിധി' -തുള്ളിക്കൊരു കുടം പെയ്തുകൊണ്ടിരുന്ന മഴയെ തോൽപിക്കുന്ന കണ്ണീരൊഴുക്ക് തുടച്ച് ചെറുകാലിക്കായലിനെ നോക്കി ഉമ്പിക്കാരം വീട്ടിൽ കുഞ്ഞുമോൾ പറഞ്ഞുനിർത്തി. -നിസാർ പുതുവന
Show Full Article
TAGS:LOCAL NEWS 
Next Story