Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ഗന്ധമു​െണ്ടന്നതുകൊണ്ടുമാത്രം പൊതുസ്ഥലത്ത് മദ്യപിച്ചതിന്​ കേസെടുക്കാനാവില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: മദ്യത്തി​െൻറ ഗന്ധമുണ്ടെന്ന കാരണത്താൽ മാത്രം പൊതു സ്ഥലത്ത് മദ്യപിച്ച കുറ്റത്തിന് വ്യക്തിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈകോടതി. ഗന്ധമുണ്ടെന്ന പേരിൽ ഒരാൾ മദ്യപിച്ചതാണെന്ന് വിലയിരുത്തരുതെന്ന കോടതിവിധികൾ നിലവിലിരിക്കെ ഇത്തരം കേസുകളിൽ നിയമനടപടി തുടരുന്നത് സമയം പാഴാക്കലാണെന്ന് വിലയിരുത്തി സമാന കേസ് റദ്ദാക്കിയാണ് ഹൈകോടതി ഉത്തരവ്. അബ്കാരി നിയമപ്രകാരം പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചെന്ന കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ വൈക്കം ആറാട്ടുകുളങ്ങര സ്വദേശി എം.കെ. മുകേഷ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. 2017 ജൂലൈ രണ്ടിന് രാത്രി 9.50ന് വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് സമീപത്തുനിന്ന് വൈക്കം എസ്.ഐയും സംഘവും പിടികൂടുകയും പൊതുസ്ഥലത്തിരുന്ന് മദ്യപിച്ച് അസഭ്യം പറഞ്ഞതിന് കേസെടുക്കുകയുമായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി മദ്യപിച്ചതായ സർട്ടിഫിക്കറ്റും വാങ്ങി. പൊലീസി​െൻറ പക്കലുണ്ടായിരുന്ന ആൽക്കോ മീറ്ററുപയോഗിച്ച് നടത്തിയ പരിശോധനയിലും മുകേഷ് മദ്യപിച്ചതായി കണ്ടെത്തിയെന്ന് റിപ്പോർട്ടിലുണ്ട്. അതേസമയം, ഹരജിക്കാരൻ ഉപയോഗിച്ച മദ്യത്തി​െൻറ അളവ് ആൽക്കോ മീറ്ററിൽ തെറ്റായാണ് സൂചിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതിക പിഴവാണെന്നായിരുന്നു പൊലീസി​െൻറ വാദം. എന്ത് അസഭ്യമാണ് പറഞ്ഞതെേന്നാ എങ്ങനെ മോശമായി പെരുമാറിയെന്നോ എഫ്.ഐ ആറിലോ അന്തിമ റിപ്പോർട്ടിലോ പറയുന്നില്ല. ആ നിലക്ക് പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞെന്ന കുറ്റം നിലനിൽക്കില്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്ന കുറ്റം തെളിയിക്കാൻ കണ്ടെടുത്ത മദ്യം രാസപരിശോധന നടത്തി ഉറപ്പിച്ചിട്ടുമില്ല. വൈക്കം ആശുപത്രിയിലെ ഡോക്ടർ രക്തത്തിലെ മദ്യത്തി​െൻറ അളവ് പരിശോധിച്ച് രേഖപ്പെടുത്തിയിട്ടില്ല. മദ്യത്തി​െൻറ ഗന്ധമുണ്ടെന്ന് മാത്രമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയതെന്നും കേസ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story