Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബലാത്സംഗത്തിനിരയായ...

ബലാത്സംഗത്തിനിരയായ യുവതിക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
കൊച്ചി: ബലാത്സംഗത്തിനിരയായ യുവതിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. റോഡിന് കുറുകെ വാഹനം പാർക്ക് ചെയ്തെന്നും ചോദ്യം ചെയ്തയാളെ മർദിച്ചെന്നും ആരോപിച്ച് കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് കോടതി റദ്ദാക്കിയത്. പീഡനക്കേസ് ഒതുക്കിത്തീർക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങൾക്ക് വഴങ്ങാതിരുന്ന തന്നെ കുടുക്കാനുള്ള കള്ളക്കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പീഡനത്തിനെതിരെ ഇവർ നൽകിയ കേസ് നിലവിലിരിക്കെയാണ് മർദനക്കേസ് ഉണ്ടാകുന്നത്. പരാതി പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. വലതു കവിളിൽ യുവതി മർദിച്ചെന്നാണ് പരാതിക്കാര​െൻറ മൊഴി. എന്നാൽ, ഇയാളുടെ രണ്ട് കവിളിലും പാടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. സംഭവം നടക്കുമ്പോൾ രണ്ടോ മൂന്നോ പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നെങ്കിലും അന്തിമ റിപ്പോർട്ടിൽ ഇവർ സാക്ഷികളല്ല. മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ഇൗ സാഹചര്യത്തിൽ കേസ് ദുരുദ്ദേശ്യപരമല്ലെന്ന് കരുതാനാകില്ലെന്ന് നിരീക്ഷിച്ച കോടതി റദ്ദാക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story