Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലന്ധർ ബിഷപ്പിനെതിരായ...

ജലന്ധർ ബിഷപ്പിനെതിരായ ​ലൈംഗിക വിവാദം: കർദിനാളി‍െൻറ മൊഴി ഇന്ന്​ രേഖപ്പെടുത്തും

text_fields
bookmark_border
കൊച്ചി: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലി​െൻറ പേരിലെ ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ബുധനാഴ്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷി​െൻറ നേതൃത്വത്തിൽ രാവിലെ 10നാണ് കാക്കനാട് സ​െൻറ് തോമസിൽ കർദിനാളി​െൻറ മൊഴി രേഖപ്പെടുത്തുക. ഫ്രാങ്കോ മുളക്കലില്‍നിന്ന് താനടക്കം പലര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീ നേരത്തേ അറിയിച്ചിരുന്നു. കന്യാസ്ത്രീയടക്കം സംഘം വന്നുകണ്ടിരുെന്നന്ന് നേരേത്ത കർദിനാൾ വാർത്തക്കുറിപ്പിൽ പറഞ്ഞിരുന്നു. ഇതടക്കം കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘത്തി​െൻറ ലക്ഷ്യം. തെളിവുശേഖരണം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. അന്വേഷണസംഘം ഉടൻ ജലന്ധറിലേക്ക് തിരിച്ചേക്കും. നഷ്ടമായെന്ന് പറയപ്പെടുന്ന കന്യാസ്ത്രീയുടെ മൊബൈൽ ഫോൺ കണ്ടെത്താനും സംഘം ശ്രമിക്കുന്നുണ്ട്. ബിഷപ്പില്‍നിന്ന് നേരിടുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി 2017 ജൂൈലയിലാണ് കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി അയച്ചത്. ബിഷപ് ഫ്രാങ്കോ മുളക്കല്‍ നേരിട്ടും അല്ലാതെയും തന്നോടും ഇതര സന്യാസിനികളോടും മോശമായി പെരുമാറുകയും അശ്ലീലച്ചുവയുള്ള മൊബൈല്‍ സന്ദേശങ്ങൾ അയക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇംഗിതത്തിന് വഴങ്ങാത്ത കന്യാസ്ത്രീകളോട് പ്രതികാര നടപടി സ്വീകരിക്കുന്നതായും കത്തില്‍ ആരോപിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story