Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർക്കടക തീർഥാടനം...

കർക്കടക തീർഥാടനം തുടങ്ങി

text_fields
bookmark_border
കൂത്താട്ടുകുളം: ശ്രീധരീയം നെല്ലക്കാട്ട് ഔഷധേശ്വര ക്ഷേത്രത്തിൽ ഒരുമാസം നീളുന്ന ഔഷധസേവക്ക് തുടക്കമായി. സിനിമ നടൻ ജയറാമി​െൻറ നേതൃത്വത്തിൽ 111 കലാകാരന്മാർ പങ്കെടുത്ത പാഞ്ചാരിമേളത്തോടെയും ആനയൂട്ടോടെയും തുടക്കം കുറിച്ചു. പ്രഥമ ഔഷധേശ്വരി പുരസ്കാരം നെല്ലക്കാട്ട് നാരായണൻ നമ്പൂതിരി ജയറാമിന് സമ്മാനിച്ചു. ക്ഷേത്രാങ്കണത്തിൽ അണിനിരന്ന 13 കരിവീരന്മാർക്ക് പ്രത്യേകം തയാറാക്കിയ ച്യവനപ്രാവശം ഗണപതിക്കുമുന്നിൽ നിവേദിച്ച ചോറ്, കരിമ്പ്, വെള്ളരിക്ക, മത്തങ്ങ, പഴം എന്നിവയും നൽകി. വിദേശികളടക്കം നൂറുകണക്കിനാളുകൾ ചടങ്ങിനെത്തി. എല്ലാ ദിവസവും രാവിലെ ആറുമുതൽ 12 വരെയും വൈകീട്ട് അഞ്ചുമുതൽ 7.30 വരെയും കർക്കടക മാസമൊട്ടാകെ ക്ഷേത്ര ദർശനവും സൗജന്യ ഔഷധസേവ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രസ്റ്റി ഹരി എൻ. നമ്പൂതിരി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story