Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്​ മടവീഴ്​ച:...

കുട്ടനാട്​ മടവീഴ്​ച: ബണ്ടുകൾ സംരക്ഷിക്കാൻ ഉടൻ നടപടി ^മന്ത്രി സുനിൽകുമാർ

text_fields
bookmark_border
കുട്ടനാട് മടവീഴ്ച: ബണ്ടുകൾ സംരക്ഷിക്കാൻ ഉടൻ നടപടി -മന്ത്രി സുനിൽകുമാർ ആലപ്പുഴ: കുട്ടനാട്ടിൽ തകർന്ന ബണ്ടുകൾ സംരക്ഷിക്കാൻ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കുട്ടനാട് മടവീഴ്ചയുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തകർന്ന 20 ബണ്ടുകളുടെ എസ്റ്റിമേറ്റ് തയാറായിട്ടുണ്ട്. അതിന് അതിവേഗം സഹായം അനുവദിക്കും. മട പുനഃസ്ഥാപിക്കാൻ കർഷകരുടെയും തൊഴിലാളികളുടെയും ശ്രമത്തിന് സഹായം നൽകും. കുട്ടനാട് പാക്കേജിലെ ആദ്യ ഫേസിൽ പെട്ട പണികളുടെ പോരായ്മയാണിത്. പാക്കേജ് ഒന്നാം ഘട്ടം പലരും ദുർവിനിയോഗം ചെയ്തു. പല ഉന്നതരും സ്വാധീനം ഉപയോഗിച്ച് പദ്ധതിയുടെ മുൻഗണനാക്രമം മാറ്റിമറിച്ചു. പാക്കേജി​െൻറ രണ്ടാം ഫേസ് വേണമെന്ന ആവശ്യം 19ന് പ്രധാനമന്ത്രിയെ കാണുേമ്പാൾ പ്രത്യേകം അറിയിക്കും. അടുത്ത മന്ത്രിസഭായോഗത്തിൽ തന്നെ കുട്ടനാട്ടിലെ കൃഷിനാശം സംബന്ധിച്ച് വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. കിഴക്കൻ വെള്ളം കൂടി വന്നാൽ ഇനിയും കൃഷിനാശത്തിന് സാധ്യതയുണ്ട്. അത് മുന്നിൽകണ്ടുള്ള പദ്ധതികൾ ആസൂത്രണം െചയ്യും. പുനർ കൃഷിക്ക് വിത്ത് സൗജന്യമായി നൽകും. 7316 ഹെക്ടർ കൃഷിയാണ് കുട്ടനാട്ടിൽ നശിച്ചത്. വിതച്ചിട്ട് ദിവസങ്ങൾ മാത്രമായ പാടശേഖരങ്ങൾ വരെ അതിലുണ്ട്. അതിനാൽതന്നെ പലർക്കും വിളകൾ പൂർണമായും ഇൻഷുർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇൻഷുർ ചെയ്തവർക്ക് ഹെക്ടറിന് 35000 രൂപ വരെ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകും. കേന്ദ്രസഹായമായി 13500 രൂപയും ലഭിക്കും. ഇൻഷുർ ചെയ്യാത്ത കർഷർക്ക് പ്രത്യേക ഉത്തരവ് വഴി സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ആറുപങ്ക്, ചെറുകാലി കായൽ, കുപ്പപ്പുറം, കനകാശ്ശേരി, പരുത്തി വളവ്, ചമ്പക്കുളം പടച്ചാൽ, വലിയ തുരുത്ത് എന്നിവിടങ്ങളിൽ മന്ത്രി നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കലക്ടർ എസ്. സുഹാസ്, കൃഷി വകുപ്പ് ഡയറക്ടർ ജസ്റ്റിൻ മോഹൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസർ ബീന നടേശ്, ഡെപ്യൂട്ടി ഡയറക്ടർമാരായ എം.എസ്. അജിത, എം.എൽ. ലക്ഷ്മി, മുൻ എം.പി. പി.ജെ. ആഞ്ചലോസ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story