Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർഫാസി വിരുദ്ധസമരം;...

സർഫാസി വിരുദ്ധസമരം; സമരക്കാരുടെ അറസ്​റ്റ്​ ജനാധിപത്യ ധ്വംസനം -^ആം ആദ്​മി

text_fields
bookmark_border
സർഫാസി വിരുദ്ധസമരം; സമരക്കാരുടെ അറസ്റ്റ് ജനാധിപത്യ ധ്വംസനം --ആം ആദ്മി കൊച്ചി: സർഫാസി നിയമത്തിനിരയായ പ്രീത ഷാജിയെയും മറ്റ് സമരക്കാരെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടി ജനാധിപത്യ ധ്വംസനമാണെന്ന് ആം ആദ്മി പാർട്ടി. അന്യായ ജപ്തി നടപടികൾക്ക് വഴിവെച്ച ഡെബ്റ്റ് റിക്കവറി ൈട്രബ്യൂണലിന് മുന്നിൽ രാപകൽ സമരത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. നേരത്തേ പ്രഖ്യാപിച്ച് അറിയിപ്പ് നൽകിയ സമരത്തെ ഇത്തരത്തിൽ സർക്കാർ നേരിടുന്നതോടെ ജനാധിപത്യപരമായി സമരം ചെയ്യാനും വിഷയം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കാനുമുള്ള സാധ്യതയുമാണ് ഇല്ലാതാകുന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story