Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോമസ് പ്രഥമന്‍...

തോമസ് പ്രഥമന്‍ ബാവക്ക്​ നവതി; ആഘോഷങ്ങൾക്ക്​ നാളെ തുടക്കം

text_fields
bookmark_border
കൊച്ചി: യാക്കോബായ സഭാധിപൻ മാർ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 90ാം ജന്മദിനാഘോഷങ്ങള്‍ക്ക് കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയില്‍ വ്യാഴാഴ്ച തുടക്കമാകും. ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നാളെ നടക്കും. 22ന് അവസാനിക്കുന്ന നവതി ആഘോഷപരിപാടിയില്‍ പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ സി.വൈ. വര്‍ഗീസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിര്‍ധനരായ 90 പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിൻ വിതരണം ചെയ്യും. ആലുവയിലെ ഡോ. ടോണീസ് ആശുപത്രിയുടെ സഹകരണത്തോടെ 90 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സഹായങ്ങളും നല്‍കും. വ്യാഴാഴ്ച മൂന്നിന് കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഡോ. എബ്രഹാം മാര്‍ സേവിറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ. സിറിയക് തോമസ്, ആൻറണി ജോണ്‍ എം.എൽ.എ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story