Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിറ്റ ജലാറ്റിൻ:...

നിറ്റ ജലാറ്റിൻ: സർക്കാർ നിയമം നോക്കുകുത്തിയാക്കുന്നു ^ആക്​ഷൻ കൗൺസിൽ

text_fields
bookmark_border
നിറ്റ ജലാറ്റിൻ: സർക്കാർ നിയമം നോക്കുകുത്തിയാക്കുന്നു -ആക്ഷൻ കൗൺസിൽ കൊച്ചി: ചാലക്കുടിപ്പുഴയിലേക്ക് നിറ്റ ജലാറ്റിൻ കമ്പനി രാസ ഖരമാലിന്യം ഒഴുക്കുന്നത് ബോധ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുക്കാൻ വൈകുകയാണെന്ന് കാതികൂടം ആക്ഷൻ കൗൺസിൽ. ജലസ്രോതസുകൾ മലിനീകരിക്കുന്നതിെനതിരെ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പാസാക്കിയ നിയമത്തെ സർക്കാർ നോക്കുകുത്തിയാക്കുകയാണെന്ന് പ്രസിഡൻറ് ജയ്സൺ പാനികുളങ്ങര വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്തെ കിണറുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനറിപ്പോർട്ടും കൗൺസിൽ പുറത്തുവിട്ടു. പഠനമനുസരിച്ച് ചാലക്കുടിപ്പുഴക്ക് ഇരുവശവുമുള്ള പ്രദേശങ്ങളിലുള്ള 95 ശതമാനം കിണറുകളിലും ആസിഡ് സ്വഭാവമുള്ള വെള്ളമാണ്. മലിനജലം ശുദ്ധീകരിക്കാൻ വൻതുക െചലവാകുമെന്ന വാദമുയർത്തി 65 ടണ്ണോളം രാസ ഖരമാലിന്യമാണ് കമ്പനി ദിവസവും പുഴയിലേക്കൊഴുക്കുന്നതെന്നും ഇത് പ്രദേശത്ത് കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതിനൊപ്പം ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. ആക്ഷൻ കൗൺസിൽ സെക്രട്ടറി അനിൽ കാതികൂടം, ജയൻ ജോസഫ് പട്ടത്ത്, നൗഷാദ് ചേമ്പിലക്കാട്ട് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story