Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​ത്രീ വ്യക്​തിനിയമ...

സ്​ത്രീ വ്യക്​തിനിയമ ക്രോഡീകരണത്തിന്​ ചർച്ച വേണം ^ആനിരാജ

text_fields
bookmark_border
സ്ത്രീ വ്യക്തിനിയമ ക്രോഡീകരണത്തിന് ചർച്ച വേണം -ആനിരാജ കൊച്ചി: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ദേശീയ മഹിള ഫെഡറേഷന്‍ പ്രസിഡൻറ് ആനിരാജ. ആനുകൂല്യങ്ങള്‍ നല്‍കിയതായി തെറ്റിദ്ധരിപ്പിച്ചും സ്ത്രീകളോടൊപ്പം നില്‍ക്കുെന്നന്ന് കാണിച്ചും മോദി സര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍നിന്ന് രക്ഷപ്പെടുകയാണ്. എല്ലാ മതങ്ങളുടെയും വ്യക്തിനിയമങ്ങൾ സ്ത്രീകള്‍ക്കെതിരാണ്. ഈ സാഹചര്യത്തില്‍ മുസ്‌ലിം സ്ത്രീക്ക് നീതി എന്നുപറഞ്ഞ് നടപ്പാക്കിയ മുത്തലാഖ് നിരോധനം യഥാർഥത്തില്‍ അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. മുത്തലാഖ് ചൊല്ലിയ പുരുഷനെ ജയിലിലടക്കുന്നതോടെ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം പ്രതിസന്ധിയിലാവുകയാണെന്ന് വാർത്തസമ്മേളനത്തിൽ അവർ പറഞ്ഞു. എല്ലാ മതങ്ങളിലെയും സ്ത്രീകളുടെ വ്യക്തിനിയമങ്ങള്‍ ക്രോഡീകരിച്ച് ചര്‍ച്ച തുടങ്ങിവെക്കാന്‍ സര്‍ക്കാര്‍ തയാറാവണം. യുദ്ധസമാന സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ സ്ത്രീകള്‍ കടന്നുപോകുന്നത്. ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാൻ ദേശീയ മഹിള ഫെഡറേഷൻ നേതൃത്വത്തില്‍ 'ബാത്തേ അമന്‍ കി' എന്ന പേരില്‍ അഞ്ച് മേഖലയില്‍നിന്നായി സെപ്റ്റംബര്‍ 22ന് തുടങ്ങി ഒക്ടോബറിൽ ഡല്‍ഹിയില്‍ സമാപിക്കുന്ന ഒാള്‍ വിമൻ യാത്ര സംഘടിപ്പിക്കുന്നുമെന്നും ആനിരാജ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story