Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവള്ളം മറിഞ്ഞ്​ ...

വള്ളം മറിഞ്ഞ്​ താറാവ്​ കർഷകൻ മരിച്ചു

text_fields
bookmark_border
മാന്നാർ: വള്ളം മറിഞ്ഞ് താറാവ് കർഷകൻ മരിച്ചു. ചെന്നിത്തല -തൃപ്പെരുന്തുറ ഒന്നാം വാർഡിൽ തൂവൻതറയിൽ വീട്ടിൽ മാത്യുവാണ് (ബാബു -62) മുങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30നാണ് സംഭവം. അപ്പർ കുട്ടനാടൻ പുഞ്ചപ്പാടശേഖരമായ ചെന്നിത്തല പുഞ്ചയിൽ വള്ളത്തിൽ സഞ്ചരിച്ച് താറാവുകളെ തീറ്റുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സ് എത്തി ദീർഘനേരം തിരച്ചിൽ നടത്തിയശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ലീലാമ്മ. മക്കൾ: മനു, മഞ്ജു. മരുമക്കൾ: ഷൈനി, സാജൻ. സംസ്കാരം പിന്നീട്. മൃതദേഹം മാവേലിക്കര ജില്ല ആശുപത്രി മോർച്ചറിയിൽ. പടം: Apd Babu
Show Full Article
TAGS:LOCAL NEWS 
Next Story