Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാൻ ലോറിയിലിടിച്ച്​...

വാൻ ലോറിയിലിടിച്ച്​ ഒരാൾ മരിച്ചു

text_fields
bookmark_border
Akd Johnson മാവേലിക്കര: നിർത്തിയ കാറി​െൻറ ഡോറിലിടിച്ച് നിയന്ത്രണംവിട്ട വാൻ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാൻ ഓടിച്ച കായംകുളം പത്തിയൂർ എരുവ കിഴക്ക് ചെറിയ കുറ്റിനാട്ട് ജോൺസൻ മാത്യുവാണ് (47) മരിച്ചത്. വാനിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ ബീനക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12ന് പുതിയകാവ് ബ്ലോക്ക് ഓഫിസ് ജങ്ഷനു പടിഞ്ഞാറായിരുന്നു അപകടം. റോഡരികിൽ നിർത്തിയ കാറി​െൻറ ഡോർ അപ്രതീക്ഷിതമായി തുറന്നതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. വൃക്കരോഗിയായ ജോൺസൺ ഡയാലിസിസിന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അപകടത്തെത്തുടർന്ന് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മക്കൾ: സ്നേഹ, അലോല.
Show Full Article
TAGS:LOCAL NEWS 
Next Story