Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടത്വ പഞ്ചായത്ത്...

എടത്വ പഞ്ചായത്ത് പ്രസിഡൻറ്​ രാജിവെച്ചു

text_fields
bookmark_border
എടത്വ: എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടെസി ജോസ് രാജിവെച്ചു. യു.ഡി.എഫ് പാര്‍ലമ​െൻററി പാര്‍ട്ടിയിലെ മുൻധാരണ പ്രകാരമാണ് രാജി. പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കൈമാറി. വൈസ് പ്രസിഡൻറ് തങ്കച്ചന്‍ ആശാംപറമ്പില്‍, പഞ്ചായത്ത് അംഗങ്ങളായ എം.വി. സുരേഷ്, കുരുവിള ജോസഫ്, ടി.ടി. തോമസുകുട്ടി, ബൈജു ജോസ്, റോസമ്മ ആൻറണി, ജെയിന്‍ മാത്യു, മിന്‍സി വര്‍ഗീസ്, ആനി ഈപ്പന്‍, അനിത ജേക്കബ്, മീരാ തോമസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി ജെ.ടി. റാംസെ, യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമ​െൻറ് പ്രസിഡൻറ് സജി ജോസഫ്, ബിജു വരമ്പത്ത്, ആൻറണി കണ്ണംകുളം, അജോ ആൻറണി എന്നിവരുടെ സാന്നിധ്യത്തിലാണ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസിലെ ആനി ഈപ്പന്‍ അടുത്ത പ്രസിഡൻറാകുമെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു തുറവൂർ: ചന്തിരൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തി​െൻറ വിജയത്തിന് സ്വാഗതസംഘം രൂപവത്കരണ യോഗം നടന്നു. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് അനസ് അലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനു സി. പുളിക്കൽ, എ.എം. ആരിഫ് എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. സാബു, ജില്ല കമ്മിറ്റി അംഗം എൻ.പി. ഷിബു, ഡി.വൈ.എഫ്.ഐ ജില്ല ട്രഷറർ ആർ. രാഹുൽ എന്നിവർ സംസാരിച്ചു. 1001 അംഗ ജനറൽ കമ്മിറ്റിയെയും 201 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: എ.എം. ആരിഫ് എം.എൽ.എ (ചെയർ.), മനു സി. പുളിക്കൽ (ജന. കൺ.), പി.കെ. സാബു (ട്രഷ). സെപ്റ്റംബർ 26, 27 തീയതികളിൽ ചന്തിരൂർ പാലസ് കൺെവൻഷൻ സ​െൻററിലാണ് പ്രതിനിധി സമ്മേളനം. 28ന് ചന്തിരൂർ ടൗണിൽ പ്രകടനവും സമ്മേളനവും നടക്കും. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, ചിത്രപ്രദർശനങ്ങൾ എന്നിവയുണ്ടാകും. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം --എസ്.ടി.യു ആലപ്പുഴ: ജില്ലയിലെ നാഷനല്‍ ഹൈവേ വികസനത്തിന് തടസ്സം സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന നീക്കത്തെ ശക്തമായി നേരിടണം. കായംകുളത്ത് ചേർന്ന യോഗം ഐ.യു.എം.എല്‍ ജില്ല ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ല പ്രസിഡൻറ് എസ്. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം കെ.കെ. അബൂബക്കര്‍, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി സുബൈര്‍ അണ്ടോളില്‍, സി. ഷംസുദ്ദീന്‍, എം. ബഷീര്‍, സൈനുദ്ദീന്‍, ടി.എ. അബ്ദുൽ മജീദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story