Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിന്ദു പദ്​മനാഭന്‍...

ബിന്ദു പദ്​മനാഭന്‍ തിരോധാനക്കേസ്​: ഒന്നാം പ്രതി രണ്ടുദിവസത്തേക്കുകൂടി കസ്​റ്റഡിയിൽ

text_fields
bookmark_border
ചേർത്തല: ബിന്ദു പദ്മനാഭന്‍ തിരോധാനക്കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ രണ്ടുദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. വ്യാജ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരുന്ന സെബാസ്റ്റ്യനെ ചൊവ്വാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയശേഷം വ്യാജ എസ്.എസ്.എൽ.സി ബുക്കുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അതേസമയം, വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ചതിന് പിടിയിലായ തമിഴ്നാട് സ്വദേശി ഷൺമുഖത്തെ കോടതി റിമാൻഡ് ചെയ്തു. ബിന്ദുവി​െൻറ പേരിലേക്ക് സ്വത്തുക്കൾ മാറ്റിയ വിൽപത്രവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തേക്കുമെന്ന് സൂചനയുണ്ട്. വിൽപത്രത്തിലെ സാക്ഷികളിലൊരാൾ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് മൊഴി നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഇതിന് നിയമവിദഗ്ധരുടെ അഭിപ്രായം തേടിയതായി അറിയുന്നു. ഈ വില്‍പത്രത്തി‍​െൻറ അടിസ്ഥാനത്തിലാണ് ബിന്ദു വസ്തുക്കളെല്ലാം മറ്റുള്ളവർക്ക് വിൽപന നടത്തിയത്. വസ്തുക്കൾ വാങ്ങിയവരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയതായാണ് വിവരം. വിൽപത്രം വ്യാജമാണെന്ന് തെളിഞ്ഞാൽ നിലവിലെ വസ്തു ഉടമകളും പ്രതിസന്ധിയിലാവും. വിൽപത്രം സംബന്ധിച്ച് ബിന്ദുവി​െൻറ സഹോദരൻ പ്രവീൺകുമാർ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. വിവാഹം ചേർത്തല: പട്ടണക്കാട് കൗതപറമ്പിൽ അബ്ദുസ്സലാമി​െൻറയും സുബൈദയുടെയും മകൾ സുമയ്യയും കോട്ടയം കുമ്മനം ഷമീർ മൻസിലിൽ പരേതനായ മക്കാർ മേത്തറുടെയും കൊച്ചുപാത്തുമ്മയുടെയും മകൻ ഷഫീഖും വിവാഹിതരായി.
Show Full Article
TAGS:LOCAL NEWS 
Next Story