Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅരൂരിൽ 2000 വീടുകളിൽ...

അരൂരിൽ 2000 വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
അരൂർ: കനത്തമഴയിൽ മേഖലയിൽ രണ്ടായിരത്തിലധികം വീടുകളിൽ വെള്ളം കയറി. പലവീടുകളുടെയും ഉള്ളിൽ മുട്ടറ്റം വെള്ളമായതോടെ ജനജീവിതം സ്തംഭിച്ചു. എഴുപുന്ന പഞ്ചായത്തിൽ മൂന്നുസ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. അരൂർ ഒന്ന്, 22വാർഡുകളിൽ വെള്ളക്കെട്ട് ശക്തമാണ്. ഒന്നാം വാർഡിലെ തേവൻകാട്ട് റോഡ് മുങ്ങി. ഇവിടെ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. അശകൻതറവെളി, ട്രീസാ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് ശക്തമാണ്. അരൂർ കളത്തിൽ ക്ഷേത്രം, പള്ളിയറക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി. പള്ളിയറക്കാവ് ക്ഷേത്രക്കുളത്തിൽ വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. കടപ്പള്ളിപ്പാലത്തിനു സമീപവും വെള്ളം ക്രമാതീതമായി ഉയർന്നു. അരൂർ ശ്മശാനം റോഡിന് കുറുകെ കൂറ്റൻമരംവീണ് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. ക്രെയിൻ ഉപയോഗിച്ചാണ് മുറിച്ച മരങ്ങൾ നീക്കിയത്. ദേശീയപാതയിൽ അരൂർ പെട്രോൾ പമ്പിന് സമീപം ദേശീയപാതയിലേക്ക് ചാഞ്ഞുനിന്നമരം അഗ്നിശമനസേന മുറിച്ചുനീക്കി. അരൂർ അഗ്നിരക്ഷാ നിലയത്തിലും വെള്ളം കയറി. എല്ലാമുറികളിലും രണ്ടടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി. സേനാംഗങ്ങൾക്ക് മുറിക്കുള്ളിൽ ഇരിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. എഴുപുന്നപഞ്ചായത്തിൽ എരമല്ലൂർ ഗവ.എൽ.പി സ്കൂൾ, എഴുപുന്ന ശ്രീനാരായണപുരം എൽ.‌പി സ്കൂൾ, എരമല്ലൂർ കോന്നനാട് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മൂന്നു സ്ഥലങ്ങളിലുമായി ഇരുന്നൂറിലധികം കുടുംബങ്ങൾ കഴിയുന്നുണ്ട്. അരൂർ,കുത്തിയതോട് വൈദ്യുതി സെക്ഷൻ പരിധിയിൽ മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. ഞായറാഴ്ച അർധരാത്രിയോടെ നിലച്ച വൈദ്യുതി തിങ്കളാഴ്ച വൈകീട്ട് മാത്രമാണ് പുനഃസ്ഥാപിക്കാനായത്. അരൂർ,കുത്തിയതോട് വൈദ്യുതി സെക്ഷനിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. കായലിൽ വേലിയേറ്റ‌വും ശക്തമായതോടെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുകയാണ്. അന്ധകാരനഴി ഷട്ടർ തുറക്കാത്തതാണ് വേലിയേറ്റത്തിന് കാരണം. കോടംതുരുത്ത് പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകളിൽ വെള്ളം ക്രമാതീതമായി ഉയർന്നു. നെൽകൃഷിയിറക്കിയ കരിനിലങ്ങളെല്ലാം മടവീഴ്ച ഭീഷണിയിലാണ്. കോടംതുരുത്ത് പഞ്ചായത്തിലെ രണ്ട് പാടശേഖരങ്ങളിൽ മടവീണ് നെൽകൃഷി നശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story