Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണ ബാങ്കുകൾ...

സഹകരണ ബാങ്കുകൾ കർഷകർക്ക‌് വായ‌്പ നൽകുന്നില്ല -മന്ത്രി സുധാകരൻ

text_fields
bookmark_border
ചേർത്തല: സഹകരണ ബാങ്കുകൾ കർഷകർക്ക‌് വായ‌്പ നൽകാൻ തയാറാകുന്നില്ലെന്ന് മന്ത്രി ജി. സുധാകരൻ. ചേർത്തല ടൗൺ സഹകരണ ബാങ്കി​െൻറ നവതിയാഘോഷവും നീതി മെഡിക്കൽ സ‌്റ്റോറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരിച്ച ശമ്പളം വാങ്ങി സംഘങ്ങളെ പൂട്ടിക്കുന്നതിന‌് പകരം സ്ഥാപനത്തിന‌് വരുമാനം ഉണ്ടാക്കിക്കൊടുത്ത‌് അതിൽനിന്ന‌് ശമ്പളം വാങ്ങുകയാണ‌് വേണ്ടതെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. നീതി മെഡിക്കൽ സ‌്റ്റോറിലെ ആദ്യവിൽപന എ.എം. ആരിഫ‌് എം.എൽ.എ നിർവഹിച്ചു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ ഡിസ‌്കൗണ്ട‌് കാർഡ‌് വിതരണവും കേരള കയർ മെഷിനറി മാനുഫാക‌്ചറിങ‌് കമ്പനി ചെയർമാൻ കെ. പ്രസാദ‌് നവതിയാഘോഷ വസ‌്ത്ര വിതരണവും ഉദ‌്ഘാടനം ചെയ‌്തു. പാലിയേറ്റിവ‌് ഹോംകെയർ ഉപകരണങ്ങൾ സഹകരണ ജോയൻറ് രജിസ‌്ട്രാർ ജി. ശ്രീകുമാറിൽനിന്ന‌് കെ. രാജപ്പൻ നായർ ഏറ്റുവാങ്ങി. നഗരസഭ ആക്ടിങ‌് ചെയർപേഴ‌്സൻ ശ്രീലേഖ നായർ സ‌്കോളർഷിപ് വിതരണം നിർവഹിച്ചു. എൻ.ആർ. ബാബുരാജ‌്, പി. ഉണ്ണികൃഷ‌്ണൻ, രാധാമണി, ബിജിമോൾ, രേഷ‌്മ രംഗനാഥ‌്, ലിജി, വി. ബാബു, കെ. ദീപു, പി.വി. ജോസഫ‌്, സി.എസ‌്. സന്തോഷ‌്, എം.ജി. സുമേഷ‌്, ഷേർളി, കെ. രാജപ്പൻ നായർ, എ.ടി. ചന്ദ്രബാബു, പി.ടി. സതീശൻ, പി.എസ‌്. സുരേഷ‌് കുമാർ, എസ‌്. പുരുഷോത്തമൻ, കെ.പി. രാജഗോപാൽ, ബി. വിനോദ് എന്നിവർ സംസാരിച്ചു. വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചശേഷമേ സ്ഥലമെടുപ്പ് ആരംഭിക്കാവൂ -രാജു അപ്സര ആലപ്പുഴ: ദേശീയപാത വികസനത്തിൽ ജീവിതമാർഗം ഇല്ലാതാകുന്ന വ്യാപാരികൾക്ക് ഉപജീവന മാർഗം കെണ്ടത്താൻ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചശേഷം മാത്രമേ സ്ഥലമെടുപ്പ് ആരംഭിക്കാവൂവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. വ്യാപാരികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ട്. പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനാണ് നീക്കമെങ്കിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് സംസ്ഥാന സർക്കാർ പുനരധിവാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമര പരിപാടികൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീ​െൻറ അധ്യക്ഷതയിൽ ബുധനാഴ്ച കോഴിക്കോട് ചേരുന്ന യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തക പ്രദര്‍ശനം മാരാരിക്കുളം: കഞ്ഞിക്കുഴി ചാരമംഗലം പ്രോഗ്രസിവ് ഗ്രന്ഥശാല ആൻഡ് വായനശാല വായനദിനാചരണത്തി​െൻറ ഭാഗമായി പുസ്തക പ്രദര്‍ശനം നടത്തി. റിട്ട. അധ്യാപകന്‍ പി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. 'വായനയും യുവതലമുറയും' വിഷയത്തില്‍ ആര്‍. വിജയകുമാര്‍ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡൻറ് ആര്‍. രവിപാലന്‍ അധ്യക്ഷത വഹിച്ചു. സി. ദാമോദരന്‍, പി.കെ. ശശി, ടി.സി. പുഷ്‌കരന്‍, ജയലക്ഷ്മി, ജി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story