Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരിയാറിലൂടെ...

പെരിയാറിലൂടെ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി

text_fields
bookmark_border
ആലുവ: മഴവെള്ളത്തോടൊപ്പം . തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആലുവയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തിയത്. എന്നാല്‍, അതിശക്തമായ ഒഴുക്കില്‍ വേഗത്തില്‍ ജഡം ഒഴുകിപ്പോവുകയായിരുന്നു. ജഡം ഒഴുകിവരുന്ന വിവരമറിഞ്ഞ് നാട്ടുകാരും വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും ആലുവയില്‍ പലയിടങ്ങളിൽ കാത്തിരുന്നു. മാറമ്പള്ളി, മഹിളാലയം, റെയില്‍വേ മേൽപാലം, ശിവരാത്രി നടപ്പാലം എന്നിവിടങ്ങളില്‍ നൂറുകണക്കിന് പേരാണ് ജഡം കാണാന്‍ കാത്തുനിന്നത്. പെരിയാര്‍ രണ്ടായി പിരിയുന്ന മണപ്പുറത്ത് ജഡം അടിയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മംഗലപ്പുഴ പാലത്തിനടിയിലൂടെ ഒഴുകിപ്പോവുകയായിരുന്നു. പെരിയാറില്‍ ഒഴുക്ക് വർധിച്ചതിനാല്‍ കരയിലേക്ക് ജഡം അടുപ്പിക്കാന്‍ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story